മുൻ അ​​​മേ​​​­​​​­​​​­​​​രി​​​­​​​­​​​­​​​ക്ക​​​ൻ പ്ര​​​സി​​​­​​​­​​​­​​​ഡ​​​ണ്ട് ജോ​​​ൺ എ​​​ഫ് കെ​​​­​​​­​​​­​​​ന്ന​​​ഡി​​​­​​​­​​​­​​​യു​​​­​​​­​​​­​​​ടെ­­­ വ​​​ധ​​​ത്തി​​​­​​​


വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ് കെന്നഡിയുടെ വധത്തിനു പിന്നിലെ രഹസ്യങ്ങൾ യു.എസ് സർക്കാർ ഓൺലൈനായി പുറത്തു വിട്ടു. കെന്നഡി വധം അന്വേഷിച്ചതിന്‍റെ വിവരങ്ങളടങ്ങിയ രേഖകളുടെ അവസാന ഭാഗമാണ് ഇന്നലെ പുറത്തുവിട്ടത്.

പ്രസിഡണ്ട് ട്രംപ് അഞ്ചുലക്ഷത്തിലേറെ പേജുകളുള്ള രേഖകൾ പുറത്തിറക്കുമെന്നാണു കരുതിയിരുന്നത്. എന്നാൽ രാജ്യസുരക്ഷയെ ബാധിക്കുമെന്ന സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (സി.ഐ.എ)യുടെയും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെയും (എഫ്.ബി.ഐ) നിർദശത്തെത്തുടർന്ന് ചില രേഖകൾ ഒഴിവാക്കുകയായിരുന്നു. 

നാഷനൽ ആർക്കൈവ്സിൽ‍ സൂക്ഷിച്ചിരുന്ന 2891 സുപ്രധാന രേഖകളാണ് പുറത്തിറക്കിയത്. ശേഷിച്ച രേഖകളെ വിശദമായി പഠിക്കാൻ സർക്കാർ സുരക്ഷാ ഏജൻസികൾക്ക് 180 ദിവസത്തെ സമയം അനുവദിച്ചു. പൊതുജനത്തിന് രേഖകൾ ലഭ്യമാക്കാനാകുമോ എന്ന കാര്യമാണ് ഇവർ പരിശോധിക്കുക. പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് രേഖകൾ പുറത്തുവിടും. അരനൂറ്റാണ്ടിലേറെ കാലത്തെ നിഗൂഢത കാത്തുവച്ചിരിക്കുന്ന രേഖകളെല്ലാം ഒക്ടോബർ 26നു പുറത്തുവിടുമെന്ന് ട്രംപ് ശനിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. 

ടെക്‌സസിലെ ഡാലസിൽ 1963 നവംബർ 22ന് ഉച്ചയ്‌ക്കു 12.30നാണ് ലീ ഹാർവി ഓസ്വാൾഡ് എന്നയാളുടെ വെടിയേറ്റ് കെന്നഡി കൊല്ലപ്പെടുന്നത്. ഇരുപത്തിനാലുകാരനായ ഓസ്വാൾഡ് സംഭവ സ്ഥലത്തിനു സമീപമുള്ള ഒരു കെട്ടിടത്തിലെ ആറാം നിലയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ബുക്ക് ഡിപ്പോയിലെ ജോലിക്കാരനായിരുന്നു. ആ കെട്ടിടത്തിൽ നിന്നാണു കെന്നഡിയുടെ നേരെ വെടിവച്ചതും. ഓസ്വാൾഡാകട്ടെ മണിക്കൂറുകൾക്കകം ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമയുടെ വെടിയേറ്റു മരിച്ചു. പോലീസ് അറസ്റ്റു ചെയ്ത് കൈയാമം വച്ചു കൊണ്ടുപോകുന്പോൾ, എല്ലാവരും നോക്കിനിൽക്കെയായിരുന്നു കൊലപാതകം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed