സാന്ത്വനം ചാരിറ്റി ഗ്രൂപ്പ് ധനസഹായം നൽകി

മനാമ : ബഹ്‌റൈനിലെ തിക്കോടി നിവാസികളുടെ ചാരിറ്റി വിംഗായ സാന്ത്വനം ചാരിറ്റി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ തിക്കോടി പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ നിർധനരായ രോഗികൾക്ക് ധനസഹായം നൽകി. സ്നേഹ സാന്ത്വനം ചാരിറ്റി എക്സിക്യുട്ടിവ് അംഗം രമേശ് പി.ടി, ബിജു എന്നിവരുടെ നേതൃത്വത്തിൽ തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് അനീഫ മാസ്റ്റർക്ക് ചാരിറ്റി ഫണ്ട് കൈമാറി.
പഞ്ചായത്തിലെ പത്തോളം കുടുംബങ്ങൾക്ക് കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇത്തരത്തിൽ സഹായം നൽകാൻ കഴിഞ്ഞതായി സ്നേഹ സാന്ത്വനം ഭാരവാഹികൾ അറിയിച്ചു. ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ ഭാഗഭാക്കായ എല്ലാവർക്കും ചാരിറ്റി ഗ്രൂപ്പ് ഭാരവാഹി ഗഫൂർ കളത്തിങ്കൽ നന്ദി അറിയിച്ചു.