‘വർക്ക് അറ്റ് ഹൈറ്റ്’ സെമിനാർ ഒക്ടോബർ 28ന്

മനാമ : ഉയരം കൂടിയ കെട്ടിടങ്ങളിലും അപകടകരമായ വർക്ക് സൈറ്റുകളിലും ജോലി ചെയ്യുന്നവരുടെ ബോധവൽക്കരണം ലക്ഷ്യമിട്ട് കൊണ്ട് ബഹ്‌റൈൻ തൊഴിൽ −സാമൂഹ്യമന്ത്രാലയത്തിന്റെയും ഐ.സി.ആർ.എഫിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘വർക്ക് അറ്റ് ഹൈറ്റ്’ സെമിനാർ ഒക്ടോബർ 28 ശനിയാഴ്ച വൈകീട്ട് 5.30 മുതൽ 6.30 വരെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുമെന്ന് ഐ.സി.ആർ.എഫ് ഭാരവാഹികൾ അറിയിച്ചു.
നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന എഞ്ചിനീയർമാർ, ജീവനക്കാർ, സാങ്കേതിക വിദഗ്ധർ തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവർക്ക് ഈ സെമിനാറിൽ സംബന്ധിച്ച് സംശയ നിവാരണം നടത്താവുന്നതാണ്. പരിപാടിയിൽ എല്ലാവരും സംബന്ധിക്കണമെന്നും പരമാവധി ആളുകളെ പങ്കെടുപ്പിക്കണമെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 39863008 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.