കെ.ഡി.എൻ.എ വുമൺസ് ഫോറം ഭാരവാഹികളായി

കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ എൻ.ആർ.ഐ. അസോസിയേഷൻ (കെ.ഡി.എൻ.എ) 2017 -2018 വർഷത്തേക്കുള്ള വുമൺസ് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയയിൽ ചേർന്ന വുമൺസ് ഫോറം ജനറൽ ബോഡി യോഗം അസോസിയേഷൻ പ്രസിഡന്റ് സുരേഷ് മാത്തൂർ ഉത്ഘാടനം ചെയ്തു. വുമൺസ് ഫോറം പ്രസിഡന്റ് സന്ധ്യ ഷിജിത് അധ്യക്ഷതയും ആക്ടിങ് ജനറൽ സെക്രട്ടറി സുഹറ അസീസ് പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു.
2017 -2018 വർഷത്തേക്കുള്ള ഭാരവാഹികളായി സന്ധ്യ ഷിജിത് (പ്രസിഡന്റ്) സുഹറഅസീസ് (ജനറൽ സെക്രട്ടറി) ലീന റഹ്മാൻ (വൈസ് പ്രസിഡന്റ്) ഷൈസ ബിജോയ് (ട്രഷറർ) ജയലളിത കൃഷ്ണൻ (ചാരിറ്റി സെക്രട്ടറി) റാമി ജമാൽ (മെമ്പർഷിപ് സെക്രട്ടറി) രജിത തുളസീധരൻ (ആർട്സ് & കൾച്ചർ സെക്രട്ടറി) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിജിഷ സുരേഷ് , ഷാഹിന സുബൈർ, അഷീക ഫിറോസ്, ദില്ലാറ ധർമരാജ്, ഫാമിതാ സമീർ , ഷിബിജ സന്തോഷ്, ഇന്ദിര കരുണാകരൻ, ഷഫാന ഷമീർ, റാഫിയാ അനസ്, സാജിദ നസീർ, പ്രേമ വിജയൻ എന്നിവരെയും തെരെഞ്ഞെടുത്തു.
കെ.ഡി.എൻ.എ. വൈസ് പ്രസിഡന്റ് സത്യൻ വരൂണ്ട തെരെഞ്ഞടുപ്പ്പ് നടപടികൾ നിയന്ത്രിച്ചു. അസീസ് തിക്കോടി ആശംസയും ഷൈസ ബിജോയ് നന്ദിയും പറഞ്ഞു.