ഓണം-ഈദ് ആഘോഷം സംഘടിപ്പിച്ചു

മനാമ : കുടുംബ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൽമാനിയ സഗയ റെസ്റ്റോറന്റിൽ വെച്ച് ഓണം - ഈദ് ആഘോഷം സംഘടിപ്പിച്ചു. കുടുംബ സൗഹൃദവേദി പ്രസിഡണ്ട് ഗണേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എബി തോമസ് സ്വാഗതം പറഞ്ഞു.
ഒ.ഐ.സി.സി മുൻ പ്രസിഡണ്ടും സ്ഥാപക നേതാവും കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയുമായ സാമുവേൽ കിഴക്കുപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ ഓണ സന്ദേശം നൽകി. രക്ഷാധികാരി അജിത് കുമാർ, സ്വാഗത സംഘം ചെയർമാൻ ജേക്കബ് തേക്കുതോട്, വനിതാ വിഭാഗം പ്രസിഡണ്ട് റീനാ രാജീവ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
കുടുംബ സൗഹൃദവേദി അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും കൂടെ വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി. മറ്റ് ഭാരവാഹികളായ തോമസ് സൈമൺ, ജോർജ് മാത്യു, അജി ജോർജ്, രാജീവ്, ജ്യോതിഷ് പണിക്കർ, തോമസ് ഫിലിപ്പ്, സിൻസൺ, രമേഷ്, രാകേഷ്, രാജൻ, ബാബു, സൈറ പ്രമോദ്, ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.