ഓണം-ബക്രീദ് ആഘോഷം സംഘടിപ്പിച്ചു

മനാമ : ബഹ്‌റൈൻ ലാൽ കെയെഴ്‍സ് അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി ടൂബ്ലി അബുസമി സ്വിമ്മിംഗ് പൂളിൽ െവച്ച് ഓണം-ബക്രീദ് ആഘോഷം സംഘടിപ്പിച്ചു. രാവിലെ 10 മണി മുതൽ ആരംഭിച്ച ആഘോഷ പരിപാടികൾ പ്രസിഡണ്ട് ജഗത് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫൈസൽ എഫ്.എം, ട്രെഷറർ ഷൈജു എന്നിവർ ആശംസകൾ അർപ്പിച്ചു.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വേണ്ടി നിരവധി നാടൻ കലാ കായിക മത്സരങ്ങൾ അരങ്ങേറി. ഉച്ചയ്ക്ക് ഓണസദ്യയ്ക്ക് ശേഷം കലമടി, ഉറിയടി എന്നിവ നടന്നു. നാല് ടീമുകൾ മത്സരിച്ച വാശിയേറിയ വടം വലി മത്സരത്തിൽ ഗുദേബിയ ഏരിയ വിജയിച്ചു.
ബഹ്‌റൈൻ ലാൽ കേയെഴ്സിന്റെ നൂറോളം വരുന്ന അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത ബക്രീദ് - ഓണം പ്രോഗ്രാം അക്ഷരാർത്ഥത്തിൽ സ്നേഹ സംഗമമായി മാറി. ആഘോഷ പരിപാടികൾക്ക് ഗോപേഷ്, ജസ്റ്റിൻ, മണിക്കുട്ടൻ, നവീൻ, സുബിൻ, നന്ദൻ എന്നിവർ നേതൃത്വം നൽകി. അരുൺ തൈക്കാട്ടിൽ, ടിറ്റോ, വൈശാഖ്, ഷാൻ, ആൽബിൻ, അനു എബ്രഹാം, രഞ്ജിത് ലാൽ, ബിനീഷ്, മനോജ്, അരുൺ നെയ്യാർ, കിരീടം ഉണ്ണി എന്നിവർ നിയന്ത്രിച്ചു.
വിജയികൾക്കുള്ള സമ്മാനദാനത്തോടെ 5 മണിക്ക് പരിപാടികൾ അവസാനിച്ചു.