വി­ദ്വേ­ഷമു­ണ്ടാ­ക്കു­ന്ന തരത്തി­ലു­ള്ള കു­പ്രചരണങ്ങൾ വർ­ദ്ധി­ക്കു­ന്നതാ­യി­ മനു­ഷ്യാ­വകാ­ശ സംഘടന


മനാമ : വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള  കുപ്രചരണങ്ങൾ വർദ്ധിക്കുന്നതായി മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. പരസ്പര വിദ്വേഷമുണ്ടാക്കുന്നതും ഭീകരത പ്രോത്സാഹിപ്പിക്കുന്നതും രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതിനുമുള്ള നിക്ഷിപ്ത താല്പര്യങ്ങൾ ബഹ്‌റൈൻ നേരിടേണ്ടി വരുന്നതായി ബഹ്‌റൈൻ ഹ്യുമൻ റൈറ്റ്സ് വാച്ച് സൊസൈറ്റി (ബിഎച്ച്ആർഡബ്ല്യുഎസ്) ജനറൽ സെക്രട്ടറിയായ ഫൈസൽ ഫുലാദ് വ്യക്തമാക്കി.

ആഗസ്റ്റിൽ മാത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരുന്ന 7,350−ലധികം സന്ദേശങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രസ്താവന. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസി(യു.എൻ.എച്ച്.ആർ.സി.)ലിലെ ബഹ്‌റൈന്റെ ജനറൽ കോ-ഓർഡിനേറ്റർ കൂടിയായ ഫുലാദ്, ബഹ്‌റൈന്റെയും രാജ്യത്തെ ജനങ്ങളുടെയും സുരക്ഷയെ സംബന്ധിക്കുന്ന എല്ലാ വസ്തുതകളും അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലായി പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടിൽ രേഖപ്പെടുത്തുമെന്നും വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed