അതിർത്തി കടത്താൻ ശ്രമിച്ച മദ്യവും മയക്കുമരുന്നും ഇലക്ട്രോണിക് സിഗരറ്റും പിടിച്ചെടുത്തു

മനാമ : ബഹ്‌റൈനിൽ നിന്നും കോസ്‌വേ വഴി അനധികൃതമായി അതിർത്തി കടത്താൻ ശ്രമിച്ച മദ്യവും മയക്കുമരുന്നും സൗദിയിൽ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. സൗദി അറേബ്യയിൽ നിരോധിച്ചിട്ടുള്ളതാണ് ഈ വസ്തുക്കൾ.
ആഗസ്റ്റ് 27ാം തീയതി മുതൽ സപ്തംബർ 8ാം തീയതി വരെയുള്ള കാലയളവിലാണ് പല സാധനങ്ങളും പിടിച്ചെടുത്തതെന്ന് കിംഗ് ഫഹദ് കോസ്‌വേ ജനറൽ ഡയറക്ടർ സുലൈമാൻ അൽ ബുലൈഹീദ് പറഞ്ഞു. ഇതിൽ 547 കുപ്പി മദ്യം, 225 ഇലക്ട്രോണിക് സിഗററ്റുകൾ, 14,111 സിഗരറ്റ് ബോക്സുകൾ, 1,000 ബോക്സ് മൊളാസിസ് എന്നിവയാണ് പിടിച്ചെടുത്തത്.