ക്യാ­ൻ­സർ ബോ­ധവൽ­ക്കരണം നൽ­കി­ ഒരു­ ഗി­ന്നസ് റി­ക്കോ­ർ­ഡ്


മനാമ : ബഹ്‌റൈനിലും ഗൾഫ് മേഖലയിലും ബ്രെസ്റ്റ് ക്യാൻസർ ബോധവത്കരണത്തിനായി ഏറ്റവും വലിയ പിങ്ക് റിബൺ ചങ്ങല നിർമ്മിച്ച്  ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (ബി.ഐ.സി), തിങ്ക് പിങ്ക് എന്നിവ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ബി.ഐ.സി സംഘടിപ്പിച്ച ചടങ്ങിൽ  20 ഇഞ്ച് വീതം നീളമുള്ള 60,000 റിബണുകൾ ചേർത്ത് 10 കി.മീറ്റർ നീളമുള്ള റിബൺ ചങ്ങലയാണ് റെക്കോർഡിനായി നിർമ്മിച്ചത്.

വ്യക്തികളും കോർപ്പറേറ്റ് സ്ഥാപനങ്ങളും ഒന്നിച്ചു ചേർന്ന രാജ്യത്തെ ആദ്യമായുള്ള ദേശീയതല സംരംഭമാണ് ഇത്. സ്തനാർബുദത്തെക്കുറിച്ച് ബോധവൽക്കരണവും ബഹ്‌റൈൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിക്ക് ധനസഹായം രൂപീകരിക്കുക എന്നതും ആയിരുന്നു പദ്ധതിയുടെ ലക്ഷ്യം. സ്തനാർബുദ ബോധവത്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രചരണം നടത്തുന്നതിൽ നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഇത് സഹായകമാകുമെന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിലെ സി.ഇ.ഒ ഷെയ്ഖ് സൽമാൻ ബിൻ ഇസ അൽ ഖലീഫ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed