ഖത്തർ പ്രതി­സന്ധി ­: പരി­ഹാ­രം നീ­ണ്ടു­പോ­കു­മെ­ന്ന് വി­ദേ­ശകാ­ര്യ മന്ത്രി­


മനാമ : യഥാർത്ഥ പരിഹാരം ഉണ്ടായില്ലെങ്കിൽ ഖത്തർ പ്രതിസന്ധി അടുത്ത ദശകത്തിലേയ്ക്ക് തുടരുമെന്ന് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ വ്യക്തമാക്കി. മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ സ്വീകരിച്ചില്ലെങ്കിൽ ഉപരോധം പത്ത് വർഷത്തോളം വേണമെങ്കിലും നീണ്ടുനിൽക്കുമെന്ന് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കുവൈത്തിൽ നടക്കുന്ന ജിസിസി സമ്മേളനത്തിന് മുന്പ് ഈ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് കരുതുന്നതായും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൾഫ് കോഓപ്പറേഷൻ കൗൺസിലിന്റെ സന്പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ പ്രതിസന്ധി തുടങ്ങിയിട്ട് 100 ദിവസത്തിന് മുകളിലായി. എന്നാൽ പ്രതിസന്ധിയുടെ കാരണങ്ങൾ വർഷങ്ങൾക്കുമുന്പേ ഉണ്ടായിരുന്നു. ഖത്തറിനോട് ഞങ്ങൾ വളരെക്കാലം സഹിഷ്ണുത പുലർത്തി. കരാറുകൾ ഒപ്പിട്ടെങ്കിലും ഖത്തർ അവയെ ബഹുമാനിച്ചില്ല. നമ്മൾ ഭീഷണിപ്പെടുത്തുകയോ, ഖത്തറിന്റെ പരമാധികാരത്തെ തടയുകയോ ചെയ്തിട്ടില്ല. ഖത്തറുമായി ചർച്ച നടത്താൻ ഞങ്ങൾ ഇപ്പോഴും തയ്യാറാണ്. ഷെയ്ഖ് ഖാലിദ് അഭിമുഖത്തിൽ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ കുവൈത്തിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നിരുന്നു. കൂടാതെ, അമേരിക്കയും പ്രശ്നങ്ങളിൽ ഇടപെടാൻ ശ്രമിച്ചു. ഖത്തർ ഭീകരതയെ പിന്തുണയ്ക്കുന്നു എന്ന് കാണിച്ചാണ് ജൂൺ എട്ടിന് ബഹ്‌റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിശ്ചേദിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed