ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ടിലെ കൃത്യതയില്ലായ്മയെ ബഹ്‌റൈൻ അപലപിച്ചു

മനാമ : ഹ്യൂമൻ റൈറ്റ്സ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ആൻഡ്രൂ ഗിൽമർ അവതരിപ്പിച്ച റിപ്പോർട്ടിലെ കൃത്യതയില്ലായ്മയെ ബഹ്‌റൈൻ അപലപിച്ചു. റിപ്പോർട്ടിലെ തെറ്റിദ്ധാരണകൾക്കുമേൽ ഖേദം പ്രകടിപ്പിക്കുന്നതായും റിപ്പോർട്ടിലെ വസ്തുതകൾ യാഥാർത്ഥ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ഗിൽമറിന്റെ റിപ്പോർട്ടിന് നൽകിയ മറുപടിയിൽ ജനീവയിലെ ബഹ്‌റൈൻ പെർമനെന്റ് മിഷൻ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ നടന്ന സംവാദത്തിലാണ് ബഹ്‌റൈൻ പെർമനെന്റ് മിഷൻ ഇക്കാര്യമറിയിച്ചത്.
ഏതെങ്കിലും തരത്തിലുള്ള ഭീഷണികൾ, പ്രതികാരമായോ അല്ലെങ്കിൽ നിരപരാധികൾക്കെതിരെയോ ഉള്ള അറസ്റ്റുകൾ തുടങ്ങിയ മനുഷ്യാവകാശങ്ങൾക്കെതിരായ പീഢനങ്ങളെ ബഹ്‌റൈൻ എതിർക്കുന്നു. ഭരണഘടന, ദേശീയ നിയമങ്ങൾ എന്നിവ പ്രകാരം സ്വതന്ത്ര അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നുണ്ട്. ബഹ്‌റൈൻ ഈ അവകാശങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്.
ബഹ്‌റൈൻ തടവുകാരുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും അന്വേഷണത്തിനും ന്യായമായ വിചാരണയ്ക്കും അഭിഭാഷകനെ നിയമിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ എല്ലാ പരാതികളും ഫയൽ ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, മുൻകാലങ്ങളിൽ ഉയർന്നുവന്ന അനേകം കേസുകൾ മനുഷ്യാവകാശ കൗൺസിൽ ബ്യൂറോയുമായി നേരിട്ട് ബന്ധപ്പെടുന്നതായും അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഓർമ്മിപ്പിച്ചു.