ഫ്രണ്ട്സ് ഈദ്-ഓണം സൗഹൃദ സദസ് സംഘടിപ്പിച്ചു

മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ഈദ്-ഓണം സൗഹൃദ സദസ് സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രണ്ട്സ് ഓഫീസിൽ നടത്തിയ പരിപാടിയിൽ ബഹ്റൈനിലെ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ, കല, മാധ്യമ രംഗത്തെ നിരവധി പേർ സംബന്ധിച്ചു.
ഫ്രണ്ട്സ് പ്രസിഡണ്ട് ജമാൽ ഇരിങ്ങൽ പരിപാടി ഉദ്്ഘാടനം ചെയ്തു. സുബൈർ കണ്ണൂർ, ഇ.കെ സലിം, ഡോ. മനോജ് കുമാർ, സോമൻ ബേബി, മുഹമ്മദ് ഇഖ്ബാൽ, ബഷീർ അന്പലായി, റഫീഖ് അബ്ദുള്ള, സേവി മാത്തുണ്ണി, ഫ്രാൻസിസ് കൈതാരത്ത്, അസീൽ അബ്ദു റഹ്മാൻ, ഷാജഹാൻ, വീരമണി, വർഗീസ് കാരയ്ക്കൽ, അഡ്വ. ജോയി വെട്ടിയാടൻ, ബെന്നി, അഡ്വ. ഷബീർ അഹമ്മദ്, സിറാജുദ്ദീൻ, ഗഫൂർ കൈപമംഗലം, അനിൽ വെങ്‍കോട്, സ്വപ്ന വിനോദ്, ഷംസുദ്ദീൻ വെള്ളികുളങ്ങര, ഫിറോസ് തിരുവത്ര, സിബി ഇരവുപാലം, ദിനേശ് കുറ്റിയിൽ, വി.കെ അനീസ്, ജമീല ഇബ്രാഹീം, സിദ്ദിഖ്, ശംസ് കൊച്ചിൻ, ഷിബു പത്തനംതിട്ട, സനി പോൾ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ബോണി ആൻ തോമസ്, പേൾ മേരി തോമസ്, നേഹ ജൈസൺ, നോയൽ ജൈസൺ എന്നിവർ ഓണപ്പാട്ട് അവതരിപ്പിച്ചു. സിന്ധു ജൈസൺ, ജൈസൺ, ശരീഫ് ഇരിങ്ങാലക്കുട എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ആക്ടിംഗ് സെക്രട്ടറി സി.എം മുഹമ്മദലി സ്വാഗതം ആശംസിച്ചു. യൂനുസ് സലിം വേദഗ്രന്ഥത്തിൽ നിന്നും അവതരിപ്പിച്ചു. ഗഫൂർ മൂക്കുതല നന്ദി പറഞ്ഞു.