എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മന്ത്രി


മനാമ : എല്ലാവര്ക്കും വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് ബിൻ അലി അൽ നുഐമി പറഞ്ഞു.ഇന്നലെ ഒക്ബ ബിൻ നഫീ പ്രൈമറി ബോയ്സ് സ്കൂൾ സന്ദർശിക്കുകയും സ്കൂളിലെ ഓട്ടിസം ബാധിച്ച വിദ്യാർത്ഥികൾക്ക് മന്ത്രാലയം നൽകുന്ന സേവനങ്ങൾ അവലോകനം  ചെയ്യുകയായിരുന്നു അദ്ദേഹം .
സ്കൂൾ സന്ദർശനത്തിനിടയിൽ  ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ഒരു പുതിയ ക്ലാസ്റൂംഅദ്ദേഹം  ഉദ്ഘാടനം  ചെയ്തു. അപര്യാപ്തതകളുള്ള കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകത മന്ത്രി  ഉയർത്തിക്കാട്ടി. നിലവിൽ, ഈ വർഷം ഉൾപ്പെടുത്താൻ അപേക്ഷിച്ച സ്കൂളുകളുടെ എണ്ണം 77-ൽ എത്തി, ഇതിൽ ഓട്ടിസം ബാധിച്ച  വിദ്യാർത്ഥികൾക്കായുള്ള 14 പ്രൈമറി സ്കൂളുകളും ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

You might also like

  • Straight Forward

Most Viewed