ബഹ്‌റൈനിൽ 100 മെഗാവാട്ട് സൗരോർജ്ജ വൈദ്യുതി നിലയം സ്ഥാപിക്കാൻ തീരുമാനമായി

മനാമ : 100 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായുള്ള സൗരോർജ്ജ വൈദ്യുതി നിലയം സ്ഥാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ ഇന്നലെ തീരുമാനമായി. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജവും വിഭവങ്ങളും ഉപയോഗിച്ച് വൈദ്യുതി ഉപഭോഗം 5% പ്രദാനം ചെയ്യുക എന്ന ലക്ഷ്യമിടുന്ന നാഷനൽ റിന്യൂവബിൾ എനർജി പ്ലാനും നാഷണൽ എനർജി എഫിഷ്യൻസി പ്ലാനും പ്രകാരം പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജത്തെ ഗവൺമെൻറിൻറെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയത്. 2018 ഫെബ്രുവരിയിൽ പദ്ധതിക്കായുള്ള ടെൻഡർ നൽകുമെന്നും, 2019 ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. ഗുദൈബിയ പാലസിൽ നടന്ന കാബിനറ്റ് യോഗത്തിൽ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അധ്യക്ഷ സ്ഥാനം വഹിച്ചു.