ബഹ്‌റൈനിൽ സുരക്ഷിതമല്ലാത്ത കെട്ടിടം ലേബർ ക്യാമ്പായി ഉപയോഗിക്കുന്നതായി പരാതി


മനാമ : അപകടാവസ്‌ഥയിലായതിനെ തുടർന്ന് അധികൃതർ പൊളിക്കാൻ ഉത്തരവിട്ട കെട്ടിടം  ലേബർ ക്യാമ്പായി ഉപയോഗിക്കുന്നതായി പരാതി.
മനാമയിൽ 411- നമ്പർ റോഡിലെ ബ്ലോക്ക് നമ്പർ 304ലെ കെട്ടിടത്തിലാണ്  പാവപ്പെട്ട തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത്. മുനിസിപ്പൽ ഉദ്യോഗസ്ഥർ കെട്ടിടം പൊളിക്കാൻ ഉത്തരവിടുകയും  വൈദ്യുതി, ജല അതോറിറ്റി അധികൃതർ കെട്ടിടത്തിലെ വൈദ്യുതി ബന്ധം  വിച്ഛേദിക്കുകയും ചെയ്തിരുന്നു. എന്നാൽ, കെട്ടിടത്തിന്റെ ഉടമസ്ഥൻ അനധികൃത വൈദ്യുതി കണക്ഷൻ എടുത്ത് 80ലധികം തൊഴിലാളികളെ വാടകയ്ക്ക്  പാർപ്പിച്ചിരിക്കുകയായാണ് . രണ്ട്‌ മാസങ്ങൾക്ക് മുമ്പ് കെട്ടിടത്തിൻറെ മേൽക്കൂര തകർന്ന് തൊഴിലാളികൾക്കുമേൽ വീണതായി ഇവിടുത്തെ താമസക്കാരൻ  പറഞ്ഞു. ഈ സംഭവങ്ങൾ നിലനിൽക്കെ കെട്ടിടം ഉടമ ടെറസിൽ മുറികൾ പണിത് തൊഴിലാളികൾക്ക് വാടകയ്ക്ക് മുറി കൊടുക്കുന്നത് തുടരുകയാണ്. ഇതേ ലേബർ ക്യാമ്പിൽ ഒരു തയ്യൽ കടയും പ്രവർത്തിക്കുന്നുണ്ട്. 100 മുതൽ 150 ബഹ്‌റൈൻ ദിനാർ വരെ വാടക കൊടുത്താണ് ഇവിടെ തൊഴിലാളികൾ താമസിക്കുന്നതെന്നാണ് വിവരം 
 

You might also like

  • Straight Forward

Most Viewed