ബഹ്‌റൈനിൽ സ്‌കൂൾ അസംബ്ലികളുടെ സമയം കുറയ്ക്കാൻ നിർദ്ദേശം

മനാമ: നിലവിലെ കാലാവസ്ഥ മാറി ചൂട് കുറയുന്നത് വരെ സ്‌കൂൾ അസംബ്ലികൾ അഞ്ച് മിനുട്ടാക്കി ചുരുക്കണമെന്ന് വിദ്യാഭ്യാസമന്ത്രി നിർദ്ദേശിച്ചു.
അസംബ്ലികൾ നടത്തുന്നത് മേൽക്കൂരയുള്ള സ്ഥലങ്ങളിൽ മാത്രമായിരിക്കണമെന്നും ഇത്തരം ഹാളുകൾ ഇല്ലാത്ത സ്‌കൂളുകളിൽ കാലാവസ്ഥ മാറുന്നതുവരെ ക്ലാസ് റൂമുകളിൽ തന്നെ അസംബ്ലി നടത്താമെന്നും അധികൃതർ വ്യക്തമാക്കി.