‘വാക് വിത്ത് എ സിവിൽ സർവന്റ്’ ലിപിൻരാജ് ഐ.എ.എസ് ക്ലാസെടുക്കും

മനാമ: പ്രവാസി ഗൈഡൻസ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന ‘വാക് വിത്ത് എ സിവിൽ സർവന്റ്’ പഠന പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വിദഗ്ദ്ധനും ഐ.എ.എസ് ഓഫീസറുമായ ലിബിൻ −രാജ് ബഹ്റൈനിൽ കുട്ടികൾക്ക് ക്ലാസെടുക്കും.
2013ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ ടോപ്പറായ ലിപിൻ നിരവധി വിദ്യാഭ്യാസ പരിപാടികൾക്ക് നേതൃത്വം നൽകുകയും നിരവധി പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുമുണ്ട്. ബഹ്റൈനിൽ ആദ്യമായി ആരംഭിച്ച ‘വാക് വിത്ത് എ സിവിൽ സർവ്വന്റ്’ പ്രോഗ്രാമിൽ മൂന്ന് ദിവസത്തെ ഷെഡ്യൂളാണ് ഇത്തവണ ലിപിൻ രാജിന്റെ പരിശീലനപരിപാടിക്കുവേണ്ടി ഒരുക്കിയിട്ടുള്ളത്.
സപ്തംബർ 21ന് വൈകീട്ട് കെ.സി.എ ഹാളിൽ െവച്ച് 7:30 മണി മുതൽ 9 മണി വരെ വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും അദ്ദേഹം സംസാരിക്കും. സപ്തംബർ 22ന് (വെള്ളിയാഴ്ച) വൈകീട്ട് 6 മണി മുതൽ 7:30 വരെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന വിഷയങ്ങളെക്കുറിച്ചും പഠന രീതികളെപ്പറ്റിയുമുള്ള വിവരണവും പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടക്കും. സപ്തംബർ 23ന് (ശനിയാഴ്ച) മുൻകൂട്ടി അനുമതി വാങ്ങിയവർക്ക് ഐ.എ.എസ് ഓഫീസറുമായി സംസാരിക്കാനുള്ള അവസരവുമുണ്ടാകും.