തണൽ ബഹ്‌റൈൻ ബ്ലോ­ക്ക് സമർ­പ്പി­ച്ചു­


മനാമ: ‘തണൽ ബഹ്‌റൈൻ ചാപ്റ്റർ’ നൽകിയ 12 ഡയാലിസിസ് മെഷീനുകൾ അടങ്ങിയ ചികിത്സാ ബ്ലോക്കിന്റെ ഉദ്ഘാടനം ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ റസാഖ് മൂഴിക്കൽ നിർവ്വഹിച്ചു. അതോടൊപ്പം തന്നെ എടച്ചേരി ഭിന്ന ശേഷിക്കാരായ കുട്ടികളുടെ യാത്രയ്ക്കുള്ള സ്‌കൂൾ ബസ്സിന്റെ താക്കോൽ ദാനവും നടന്നു. തണൽ ചെയർമാൻ ഡോ. വി. ഇദ്‌രീസ്, ജനറൽ സെക്രട്ടറി മൻസൂർ, ഇക്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. പി.സി അൻവർ, ജനറൽ സെക്രട്ടറി സി.പി കുഞ്ഞഹമ്മദ്, വടകര ഡി.വൈ.എസ്.പി സുദർശൻ, തണൽ ബഹ്‌റൈൻ ചാപ്റ്റർ വൈസ് ചെയർമാൻ മൂസ ഫദീല, ബഷീർ ഉസ്മാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തണലിന്റെ പ്രവർത്തനങ്ങളിൽ ബഹ്‌റൈൻ പ്രവാസി സമൂഹം നൽകുന്ന സഹായ സഹകരണങ്ങൾക്ക് ഡോ. ഇദ്‌രീസ് നന്ദി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed