ആർ.എസ്.സി സാഹിത്യോത്സവ് -2017 സ്വാഗതസംഘം രൂപീകരിച്ചു

മനാമ: രിസാല സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിലുള്ള ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആർ.എസ്.സി സാഹിത്യോത്സവ് −2017 സ്വാഗതസംഘം രൂപീകരിച്ചു. കലാസാഹിത്യ പൈതൃകങ്ങളുടെ വീണ്ടെടുപ്പും പ്രവാസി ചെറുപ്പങ്ങളിലെ പ്രതിഭാധനരായ വിദ്യാർത്ഥികളെയും യുവാക്കളെയും കണ്ടത്തുകയും അവർക്ക് അവസരം ഒരുക്കുകയും ചെയ്യുകയാണ് സാഹിത്യോത്സവിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. അതോടപ്പം, മദ്രസ, സ്‌കൂൾ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, വനിതകൾ എന്നിവരെകൂടി, പരിശീലനം നൽകി മത്സരങ്ങൾ മികവുറ്റതാക്കും.
ഈ വർഷം മുതൽ എല്ലാവിധ മതസാംസ്‌കാരിക സമൂഹിക വിഭാഗങ്ങളെ കൂടി പ്രവേശനം സാധ്യമാക്കുകയും മാനവികതയെ ഉണർത്തുന്ന സാംസ്‌കാരിക അരങ്ങുകളായി, പരിപാടിയെ മാറ്റുമെന്നും ഭാരവാഹികൾ പറഞ്ഞു.ഇതോടനുബന്ധിച്ച് സഖയ്യ റെസ്റ്റോറന്റിൽ ചേർന്ന സ്വാഗതസംഘം കൺവെൻഷനിൽ, അബ്ദുറഹീം സഖാഫി വരവൂർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം.സി അബ്ദുൽ കരീം കൺെവൻഷൻ ഉദ്ഘാടനം ചെയിതു. ഐ.സി.എഫ് നാഷ്ണൽ പ്രസിഡണ്ട് കെ.സി സൈനുദ്ദീൻ സഖാഫി സാഹിത്യോത്സവ് പ്രഖ്യാപന പ്രഭാഷണം നടത്തി. ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ പോസ്റ്റർ പ്രകാശനം നിർവ്‍വഹിച്ചു. മുൻ എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എം കോയ മാസ്റ്റർ സംഗമത്തിന് ആശംസകൾ നേർന്നു. സാഹിത്യോത്സവിലേയ്ക്കുള്ള ആദ്യ ഫണ്ട് ഉദ്ഘാടനം സിറാജ് വേലിക്കകത്ത് സുലൈമൻ ഹജിക്ക് നൽകി നിർവ്‍വഹിച്ചു.
സിയാദ് ഏഴംകുളം, റഫീഖ് അബ്ദുല്ല, അബൂബക്കർ ലത്തീഫി, ആബ്ദുറഹീം പേരാന്പ്ര, ഉസ്മാൻ സഖാഫി, നിസാർ കൊല്ലം, ജാഫർ മൈദാൻ, അൻവർ സലീം സഅദി മമ്മൂട്ടി മുസ്ല്യാർ, വി.പി.കെ അബൂബക്കർ ഹാജി, അബ്ദുൽ ഹഖീം സഖാഫി കിനാലൂർ എന്നിവർ യഥാക്രമം സംസാരിച്ചു. വി.പി.കെ മുഹമ്മദ് സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.