സിംസ്-ബി­.എഫ്.സി­ ഓണം മഹോ­ത്സവം സമാ­പി­ച്ചു­


മനാമ : സീറോ മലബാർ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണം മഹോത്സവം സമാപിച്ചു. സപ്തംബർ 3ന് (ഉത്രാടം നാൾ) ഇന്ത്യൻ ക്ലബ്ബിൽ െവച്ച് നടന്ന ഓണസദ്യയോടെ ആരംഭിച്ച ഓണം മഹോത്സവം സപ്തംബർ 14, 15 തീയതികളിൽ നടന്ന ആഘോഷങ്ങളോടെയാണ് സമാപിച്ചത്. സപ്തംബർ 14ന് സിംസ് −ഗുഡ് വിൻ ഹാളിൽ നടന്ന വ്യത്യസ്ത കലാമത്സരങ്ങളിൽ നിരവധിയാളുകൾ പങ്കാളികളായി. വെള്ളിയാഴ്ച്ച രാവിലെ പൂക്കള മത്സരവും വൈകുന്നേരം പായസ മത്സരവും നടത്തപ്പെട്ടു. 

തുടർന്ന് നടന്ന സമാപന ആഘോഷങ്ങളിൽ ബി.എഫ്.സി ജനറൽ മാനേജർ പാൻസിലി വർക്കി വിശിഷ്ടാതിഥി ആയിരുന്നു. ചടങ്ങിൽ സിംസ് പ്രസിഡണ്ട് ബെന്നി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നെൽസൺ വർഗ്ഗീസ്, വൈസ് പ്രസിഡണ്ട് പി.ടി ജോസഫ്, ഓണം മഹോത്സവം ജനറൽ കൺവീനർ ഫ്രാൻസിസ് കൈതാരത്ത് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവരെയും, സഹകാരികളെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് 4 പി.എം ന്യൂസ് ചീഫ് റിപ്പോർട്ടർ രാജീവ് വെള്ളിക്കോത്തിന്റെ നേതൃത്വത്തിൽ സിംസ് മ്യൂസിക് ടീം അവതരിപ്പിച്ച ‘തുന്പപ്പൂരാവ്’ എന്ന സംഗീത സന്ധ്യ അരങ്ങേറി.

പ്രോഗ്രാമുകൾക്ക് ഭരണസമിതി അംഗങ്ങളായ അമൽ ജോ ആന്റണി, ബിജു പാറയ്ക്കൽ, ജേക്കബ് വാഴപ്പിള്ളി, ഡേവിഡ് ഹാൻസ്റ്റൻ, ആന്റോ മേച്ചേരി, ജിമ്മി ജോസഫ്, ജോസ് ചാലിശേരി, രഞ്ജിത് ഓണം മഹോത്സവം കൺവീനർമാരായ റോയ് ജോസഫ്, പോൾ ഉറുവത്ത്, റോജി ജോസഫ്, തോമസ് ജോൺ, തോമസ് ചിറമേൽ, കോർ ഗ്രൂപ്പ് ചെയർമാൻ പി.പി ചാക്കുണ്ണി, വൈസ് ചെയർമാൻ റാഫി സി ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി. സിംസ് ഓണം മഹോത്സവം വൻ വിജയമാക്കുന്നതിന് സഹകരിച്ച എല്ലാവർക്കും സിംസ് പ്രസിഡണ്ട് ബെന്നി വർഗ്ഗീസ്, സെക്രട്ടറി നെൽസൺ വർഗ്ഗീസ് തുടങ്ങിയവർ നന്ദി പ്രകാശിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed