സമസ്ത ബഹ്‌റൈൻ ഹജ്ജ് സംഘം പുറപ്പെട്ടു

മനാമ : സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈൻ ഹജ്ജ് സംഘം കഴിഞ്ഞ ദിവസം രാവിലെ മനാമയിലെ ഗോൾഡ് സിറ്റിയിലുള്ള സമസ്തയുടെ കേന്ദ്ര ആസ്ഥാനത്ത് നിന്ന് പുറപ്പെട്ടു.
സംഘത്തിന് സമസ്ത ബഹ്‌റൈൻ വൈസ് പ്രസിഡണ്ട് എടവണ്ണപാറ മുഹമ്മദ് മുസ്ല്യാർ നേതൃത്വം നൽകി. സംഘത്തിന് കേന്ദ്ര നേതാക്കളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പരിശുദ്ധ ഹജ്ജ് കർമ്മത്തിന് ശേഷം സപ്തംബർ 4ന് സംഘം ബഹ്‌റൈനിൽ തിരിച്ചെത്തും.