അനധി­കൃ­ത നി­ക്ഷേ­പക തട്ടി­പ്പു­കൾ­ക്കെ­തി­രെ­ നടപടി­


മനാമ : രാജ്യത്ത് അനധികൃതമായി നിക്ഷേപകരെ ആകർഷിക്കുന്ന തരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആന്റി കറപ്‌ഷൻ ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കി. നിരവധി പരാതികളാണ് ഇത്തരത്തിൽ ഉണ്ടാകുന്നതെന്ന് അധികൃതർ അറിയിച്ചു. 

അനധികൃത ചിട്ടികൾ, സാന്പത്തിക നിക്ഷേപങ്ങൾ നടത്തുന്ന മറ്റ് സംരംഭങ്ങൾ നടത്തുന്നതായി സംശയിക്കപ്പെട്ടിട്ടുള്ളവർ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും അവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. സാന്പത്തിക ഇടപാടുകൾ കഴിവതും സുതാര്യമാക്കണമെന്നും  നിയമപരമായല്ലാതെയുള്ള യാതൊരുവിധ ഇടപാടിലും പൊതുജനങ്ങൾ കുടുങ്ങരുതെന്നും അധികൃതർ പറഞ്ഞു. ബിസിനസ് പങ്കാളിത്തമോ പണം മുടക്കിയുള്ള പുതിയ പ്രൊജക്റ്റുകളോ നടത്തുന്പോൾ കൃത്യമായ ലൈസൻസ് എടുക്കുകയും പണം മുടക്കുന്നതിന്റെയും ലഭിക്കുന്നതിന്റെയും വിശദവിവരങ്ങൾ സൂക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed