പോ­ലീസ് ജനത്തെ­ ‘സർ­’ എന്ന് വി­ളി­ക്കണം : മനു­ഷ്യാ­വകാ­ശ കമ്മീ­ഷൻ


കോഴിക്കോട് : പോലീസുകാർ പൊതുജനത്തെ സർ, മാഡം എന്നു വിളിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറുന്പോൾ ഇവിടെ എടാ, പോടാ വിളികളാണെന്നും ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ പോലും ഇങ്ങനെ പെരുമാറുന്നതായി കമ്മീഷന്‍‍ പരാതി ലഭിച്ചിട്ടുണ്ടെന്നും ആക്ടിംഗ് ചെയർമാൻ പി. മോഹൻദാസ് പറഞ്ഞു.

പോലീസിന്റെ പെരുമാറ്റം സംബന്ധിച്ച് ഹാം ഓഫ് ജോയ് മാനേജിംഗ് ട്രസ്റ്റി ജി. അനൂപിന്റെ പരാതി പരിഗണിക്കവെയായിരുന്നു കമ്മീഷൻ ഇത് സംബന്ധിച്ച പരാമർശങ്ങൾ നടത്തിയത്. പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് സേനയിൽ ചേരുന്പോൾ തന്നെ പോലീസുകാർ‌ക്ക് പരിശീലനം നൽകാൻ ഡി.ജി.പിയോട് നിർദ്ദേശിക്കുമെന്നും മോഹൻദാസ് വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed