ഡ്രൈ­വിംഗ് ലൈ­സൻ­സി­നാ­യി­ അനധി­കൃ­തമാ­യി­ പണം നൽ­കരു­തെന്ന് മന്ത്രാ­ലയം


മനാമ: ഡ്രൈവിംഗ് ലൈസൻസ് സംഘടിപ്പിച്ചു തരാമെന്ന് പറഞ്ഞ് പലരിൽ നിന്നും ചില ആളുകൾ പണം വാങ്ങുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത്തരത്തിൽ ഒരാളും പണം നൽകരുതെന്നും ഗതാഗത മന്ത്രാലയം നിഷ്കർഷിക്കുന്ന തരത്തിൽ മാത്രമേ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുകയുള്ളൂവെന്നും ഗതാഗത മന്ത്രാലയം ജനറൽ ഡയറക്ടർ കേണൽ അബ്ദുൾറഹ്മാൻ ബിൻ അബ്ദുൾ വഹാബ് അൽ ഖലീഫ. കഴിഞ്ഞ ദിവസം ഇന്ത്യൻ മാധ്യമ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിലവിൽ ഡ്രൈവിംഗ് ലൈസൻ എടുക്കുന്നതിനുള്ള ടെസ്റ്റ് തീയ്യതി എടുക്കുന്നതിന് വേണ്ടി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. തികച്ചും സൗജന്യമായി ലഭിക്കുന്ന ഈ സേവനത്തിനും ഏജന്റുമാരായി ചമഞ്ഞ് ചിലർ പണം വാങ്ങുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. ഗതാഗത മന്ത്രാലയം ഡ്രൈവിംഗ് ലൈസൻസ് വേഗത്തിൽ ലഭിക്കുന്നതിനും ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാരെ ലഭ്യമാക്കുന്നതിനും വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 600ഓളം ഇൻസ്ട്രക്ടർമാരാണ് ഇപ്പോൾ ഡ്രൈവിംഗ് പരിശീലനത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 100 പേർ വനിതകളാണ്. സ്ത്രീകൾക്ക് സൗകര്യപ്രദമായ രീതിയിൽ ഡ്രൈവിംഗ് പരിശീലിക്കുന്നതിന് വേണ്ടിയാണ് ഇത്രയും വനിതകളെ ഇൻസ്ട്രക്ടർമാരായി നിയോഗിച്ചിട്ടുള്ളത്. 45000 ലൈസൻസുകളാണ് ഇന്ത്യക്കാർക്ക് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. ഡ്രൈവിംഗ് അദ്ധ്യാപകരെപ്പറ്റിയോ മറ്റ് സേവനങ്ങളെക്കുറിച്ചോ പരാതിയുള്ളവർക്ക് ഡയറക്ടറേറ്റിൽ പരാതിസെല്ലിൽ വന്ന് പരാതിപ്പെടാവുന്നതാണ്. ഡ്രൈവിംഗ് അദ്ധ്യാപകർ പലരും രണ്ട് മണിക്കൂറിനുള്ള ചാർജ്ജ് വാങ്ങി ഒരു മണിക്കൂർ മാത്രം പരിശീലനം നൽകുന്നത് കുറ്റകരമാണ്. പലരും ഡ്രൈവിംഗ് പരിശീലനത്തിന് മൊത്തം സംഖ്യ പറഞ്ഞുറപ്പിക്കുകയും കുറഞ്ഞ മണിക്കൂറുകൾ കൊണ്ട് പരിശീലനം പൂർത്തിയാക്കിക്കൊടുത്ത് പല ദിവസങ്ങളിലായി പരിശീലനം നടത്തിയതായി രേഖയുണ്ടാക്കുന്ന പ്രവണതയും കാണുന്നു. അത്തരത്തിൽ യാതൊരു വിധ കരാറും പരിശീലനം നേടുന്നവർ സ്വീകരിക്കരുതെന്നും കേണൽ അഭ്യർത്ഥിച്ചു.

2005ൽ രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണം 315893 ആയിരുന്നു. 2014ൽ ഇത് 573374ആയും ഇപ്പോൾ 600500 ആയും വർദ്ധിച്ചു. വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സുരക്ഷയുടെ കാര്യത്തിലും മന്ത്രാലയം സദാ ജാഗരൂകരാണ്. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. അതുകൊണ്ട് തന്നെ റോഡ് നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്‌. ദൗർഭാഗ്യമെന്ന് പറയട്ടെ ഇപ്പോഴും അശ്രദ്ധമായി വാഹനമോടിക്കുന്നതിലും അപകടമുണ്ടാക്കുന്നതിലും ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികൾ വളരെ മുന്നിലാണെന്നും കേണൽ പറഞ്ഞു.

സൈക്കിൾ, ബൈക്ക് യാത്രക്കാർ അപകടം ഉണ്ടാക്കുന്നു 

രാജ്യത്ത് വാഹനാപകടങ്ങൾ ഉണ്ടാക്കുന്നതിന് പ്രധാനകാരണങ്ങളിലൊന്ന് സൈക്കിൾ യാത്രക്കാരാണെന്ന് കേണൽ പറഞ്ഞു. ഇക്കാര്യത്തിലും ഇന്ത്യക്കാർ തന്നെയാണ് മുൻ പന്തിയിൽ. ട്രാഫിക് നിയമങ്ങൾ കർശനമാക്കിയാലും സൈക്കിൾ യാത്രികർ അവരുടെ സുരക്ഷയെപ്പറ്റിയോ മറ്റുള്ളവർക്ക് അപകടമുണ്ടാകുന്നതിനെപ്പറ്റിയോ ബോധവാൻമാരല്ല. വൺ വേ നിയമം തെറ്റിക്കൽ, റെഡ് സിഗ്നലിൽ സൈക്കിൾ ഓടിക്കൽ തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് സൈക്കിൾ യാത്രികർ നടത്തുന്നത്. സൈക്കിൾ, ബൈക്ക് യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണം. സൈക്കിൾ യാത്രക്കാർ റിഫ്ളക്ടറുകൾ ഘടിപ്പിച്ചിരിക്കണം. റോഡിലൂടെ യാത്ര ചെയ്യുന്പോൾ പ്രത്യേകം റിഫ്ളക്ടറുകൾ ഘടിപ്പിച്ച വസ്ത്രം ഓവർ കോട്ടായി ഉപയോഗിക്കണമെന്നുമുള്ള നിബന്ധനകൾ പലരും പാലിക്കുന്നില്ലെന്നും കേണൽ അബ്ദുൾറഹ്മാൻ ബിൻ അബ്ദുൾ വഹാബ് അൽ ഖലീഫ പറഞ്ഞു. 

റോഡ് സുരക്ഷയെ സംബന്ധിച്ച് ശക്തമായ നടപടികൾ കൈക്കൊള്ളുകയും ലേബർ ക്യാന്പുകൾ, ഡെലിവറി ബൈക്കുകൾ കൂടുതൽ ഉപയോഗിക്കുന്ന െറസ്റ്റോറന്റുകൾ അടക്കമുള്ളയിടങ്ങളിൽ സാമൂഹ്യ സംഘടനകളുമായും മറ്റു സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്നും കേണൽ വിശദമാക്കി. ട്രാഫിക് കൾച്ചർ ഡയറക്ടറേറ്റ് ഡയറക്ടർ ലഫ്. കേണൽ ഒസാമാ മുഹമ്മദ് ബഹാറും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed