പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: അവധിക്ക് പോയ പ്രവാസി നാട്ടിൽ ബൈക്ക് അപകടത്തി മരണപ്പെട്ടു. ഗുദൈബിയ ‘അബ്ദുൽ അസീസ് ഹമദ് അൽ സാലേഹ്’ എന്ന സ്ഥാപനത്തിൽ കഴിഞ്ഞ എട്ട് വർഷമായി ജോലി ചെയ്യുന്ന കന്യാകുമാരി തക്കല സ്വദേശി അഹ്‌മദ് അലി ഇഖ്ബാൽ ആണ് ബുധനാഴ്ച രാവിലെ തക്കല കൽക്കുറിച്ചിക്ക് സമീപം എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് മരണപ്പെട്ടത്. അടുത്ത മാസം അവധി കഴിഞ്ഞ് തിരിച്ചു വരേണ്ടതായിരുന്നു. തക്കല സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റിയ മൃതദേഹം വൈകീട്ട് 6 മണിക്ക് മക്കായ പാളയം ജുമാമസ്ജിദിൽ കബറടക്കി. ഭാര്യ ജന്നത്ത്, ഏകമകൾ ഫർസാന.

