സൗജന്യ മെഡിക്കൽ ക്യാന്പ്

മനാമ : ബഹ്റൈൻ കെ.എം.സി.സി ജിദാലി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു. ശിഹാബ് തങ്ങൾ അനുസ്മരണാർത്ഥം ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാന്പ് ഇന്ന് രാവിലെ എട്ട് മണി മുതൽ 12 മണി വരെ ജിദാലി കെ.എം.സി.സി ഓഫീസിൽ വെച്ച് നടക്കും.
സൗജന്യ മെഡിക്കൽ ക്യാന്പിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് 39161516, 33830043 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.