വേശ്യാവൃത്തി ചെയ്യുന്നവരിൽ വീട്ടുജോലിക്കാർ അധികം

മനാമ: സമീപകാലത്ത് പോലീസ് വേശ്യാവൃത്തിക്ക് പിടികൂടിയ മിക്കവരും വീട്ടുജോലിക്കാരായി ഇവിടെ എത്തിയവരെന്ന് അധികൃതർ വെളിപ്പെടുത്തി. ഹൗസ് മെയ്ഡ് വിസയിൽ വന്ന് പിന്നീട് സ്പോ
ൺസറെ കബളിപ്പിച്ച് കടന്നു കളയുന്ന ഇവർ സെക്സ് റാക്കറ്റുകളുടെ വലയിൽ ആകുന്ന അവസ്ഥയാണുള്ളത്. ഈ റാക്കറ്റിനെ സ്ത്രീകളടക്കമുള്ളവരാണ് നയിക്കുന്നത്. ക്ലീനിങ്ങ് കന്പനി, മാൻ പവർ ഏജൻസി എന്നീ പേരുകളിലാണ് ഇത്തരം റാക്കറ്റുകൾ പ്രവർത്തിക്കുന്നത്. ക്ലീനിങ്ങിനെന്ന പേരിൽ മണിക്കൂർ നിരക്കിലാണ് ഇവർ വേശ്യാവൃത്തിക്കായി സ്ത്രീകളെ ഫർണിഷ്ഡ് അപ്പാർട്ടുമെന്റുകളിലേയ്ക്ക് അയക്കുന്നതെന്ന് ഇത് സംബന്ധിച്ചുള്ള വാർത്തകുറിപ്പിൽ പോലീസ് അധികൃതർ വെളിപ്പെടുത്തി.
ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് ഇത്തരം റാക്കറുകളുടെ വലയിൽ കുടുങ്ങുന്നത്. ബഹ്റൈന്റെ മൊത്തം ജനസംഖ്യയിൽ ഏഴ് ശതമാനത്തോളമാണ് വീട്ടുജോലിക്കാരുടെ എണ്ണമെന്ന് എൽഎംആർഎയുടെ റിപ്പോർട്ടിൽ പറയുന്നു.