നോക്കിയയുടെ പുതിയ ആൻഡ്രോയിഡ് ഫോണുകൾ ബഹ്റൈൻ വിപണിയിൽ

മനാമ : നോക്കിയ സ്മാർട്ട് ഫോൺ ശ്രേണിയിലെ പുതിയ പതിപ്പുകളായ നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകൾ ബഹ്റൈൻ വിപണിയിലെത്തിയതായി അംഗീകൃത ഡീലർമാരായ ഇന്റർകോൾ അധികൃതർ അറിയിച്ചു. ആൻഡ്രോയിഡ് ന്യൂഗെറ്റ് സോഫ്റ്റ്വെയർ അപ്ഗ്രേഡ് ചെയ്ത ഫോണുകളാണ് ഇവ. ഈ വർഷം ആദ്യം ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ പുറത്തിറക്കിയ മോഡലുകൾ വ്യത്യസ്തമായ രൂപകൽപ്പന, മികച്ച സൗകര്യങ്ങൾ എന്നിവ കൊണ്ട് ഏറെ ശ്രദ്ധേയമായ ഉൽപ്പന്നങ്ങളാണ്.
5.5 ഇഞ്ച് IPS HD ഡിസ്‌പ്ലേയോടുകൂടി എത്തുന്ന നോക്കിയ 6ന് 83 ബഹ്‌റൈൻ ദിനാറും 5.2 ഇഞ്ച് IPS HD ഡിസ്‌പ്ലേയോടുകൂടി എത്തുന്ന നോക്കിയ 5ന് 67 ബഹ്‌റൈൻ ദിനാറും 5 ഇഞ്ച് IPS ഡിസ്‌പ്ലേയോടുകൂടി എത്തുന്ന നോക്കിയ 3ന് 52 ബഹ്‌റൈൻ ദിനാറുമാണ് വിപണി വില. ജനപ്രിയ മോഡലായ നോക്കിയ 3310യ്ക്ക് ഇപ്പോൾ 21 ബഹ്റൈൻ ദിനാറാണ് വിപണി വില.