സൗദി അറേബ്യയും ബഹ്റൈനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും

മനാമ : ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ ഇന്നലെ ജിദ്ദ സന്ദർശിച്ചു. സൗദി രാജകുമാരൻ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദുമായി അന്തർദേശീയ സംഭവവികാസങ്ങളും പ്രശ്നങ്ങളും അദ്ദേഹം ചർച്ച ചെയ്തു.
സൗദി അറേബ്യ എടുക്കുന്ന നിലപാടുകൾക്കൊപ്പം ബഹ്റൈൻ ശക്തമായി നിലകൊള്ളുമെന്നും ബഹ്റൈൻ രാജാവ് കൂടികാഴ്ച്ചയിൽ ഉറപ്പ് നൽകി.