ലോക പാരാ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ബഹ്‌റൈന്റെ ഫാത്തിമ അബ്ദുൾറസ്സാക്കിന് സ്വർണം


മനാമ : ലണ്ടനിൽ നടന്ന ലോക പാരാ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഷോട്ട് പുട്ടിൽ (ടി 53) ബഹ്‌റൈന്റെ ഫാത്തിമ അബ്ദുൾറസ്സാക്കിന് സ്വർണം. ഇന്ത്യ, കാനഡ, മെക്സിക്കോ, ഉക്രെയിൻ, അയർലണ്ട്, ഗ്രീസ് എന്നിവിടങ്ങളിൽ നിന്നുള്ള 7 താരങ്ങളെ പിന്നിലാക്കി, 4.73 മീറ്റർ ദൂരം എറിഞ്ഞാണ് ഫാത്തിമ ഒന്നാമതായത്. ബഹ്‌റൈൻ യുവജന കായിക വകുപ്പ് മന്ത്രിയും ബഹ്‌റൈൻ വികലാംഗ കായിക ഫെഡറേഷൻ പ്രസിഡന്റുമായ ഷെയ്ക് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, സ്വർണ നേട്ടത്തെ ബഹ്‌റൈൻ ജനതയ്ക്ക് സമർപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed