പാകിസ്ഥാൻ ആവശ്യപ്പെട്ടാൽ സൈന്യത്തെ കാശ്മീരിലേക്ക് അയയ്ക്കുമെന്ന് ചൈന

ബെയ്ജിംഗ് : ഭൂട്ടാനെ സഹായിക്കാനെന്ന പേരിൽ സിക്കിമിനോട് ചേർന്ന ദോക് ലാ മേഖലയിൽ ചൈനയുടെ റോഡ് നിർമ്മാണം തടസപ്പെടുത്തിയ ഇന്ത്യയുടെ തന്ത്രത്തിനു സമാനമായി കാശ്മീരിലും ചൈന ഇടപെട്ടേക്കുമെന്ന് ചൈനീസ് മാധ്യമം. പാകിസ്ഥാൻ ആവശ്യപ്പെട്ടാൽ തങ്ങളുടെ സൈന്യത്തെ കാശ്മീരിലേക്ക് അയയ്ക്കുമെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
ചൈന നടത്തുന്ന റോഡ് നിർമ്മാണം ഇന്ത്യയ്ക്ക് തടയാനാകുമെങ്കിൽ മൂന്നാമതൊരു രാജ്യത്തിന്റെ സൈന്യത്തിന് കാശ്മീരിലെത്തുന്നതിൽ തടസമൊന്നുമില്ല. ഭൂട്ടാൻ തങ്ങളുടെ അതിർത്തി സംരക്ഷിക്കാൻ ഇന്ത്യൻ സൈ
ന്യത്തിന്റെ സേവനം തേടിയിട്ടുണ്ടെങ്കിൽ പോലും, അത് നിയമപ്രകാരമുള്ള അതിർത്തിയുടെ കാര്യത്തിൽ ആയിരിക്കണമെന്നും തർക്ക പ്രദേശങ്ങൾ സംരക്ഷിക്കാൻ ആകരുതെന്നും ചൈന വെസ്റ്റ് നോർമൽ യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ പഠന വിഭാഗം മേധാവി ലോങ് ഷിൻചുൻ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു.
ഭൂട്ടാന്റെ നയതന്ത്രത്തിൽ ഇടപെട്ടുകൊണ്ട്, ഭൂട്ടാന്റെ പരമാധികാരത്തെയും ദേശീയ താൽപ്പര്യങ്ങളെയും ഇന്ത്യ നിയന്ത്രിക്കുകയാണെന്ന് ലേഖനം ആരോപിക്കുന്നു. ഭൂട്ടാനിലേയ്ക്കും നേപ്പാളിലേയ്ക്കും വൻതോതിൽ ഇന്ത്യക്കാർ കുടിയേറുന്നത് ഇരു രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളെ ബാധിക്കുന്നു. സിക്കിമിനെപ്പോലെ ഒരു ഇന്ത്യൻ സംസ്ഥാനമായി ഭൂട്ടാനും നേപ്പാളും മാറാതിരിക്കാനാണ് ഈ രാജ്യങ്ങൾ ശ്രദ്ധിക്കേണ്ടത്. ദക്ഷിണേഷ്യയിൽ ഇന്ത്യ പുലർത്താൻ ശ്രമിക്കുന്ന അധീശത്വപരമായ നയതന്ത്രം അന്താരാഷ്ട്ര നിയമങ്ങളെയും കീഴ്്വഴക്കങ്ങളെയും ലംഘിച്ചുകൊണ്ടുള്ളതാണെന്നും ലേഖനം പറയുന്നു.