ഡ്രാഫ്റ്റ് ബഡ്‌ജറ്റിന് അംഗീകാരം : വോട്ടെടുപ്പ് നാളെ

മനാമ : വാണിജ്യ − സാന്പത്തിക കമ്മിറ്റി ഇന്നലെ അംഗീകരിച്ച േസ്റ്ററ്റ് ബഡ്‌ജറ്റിൻമേൽ പാർലമെന്റ് അംഗങ്ങൾ നാളെ വോട്ട് ചെയ്യും. 2017-18 വർഷത്തെ േസ്റ്ററ്റ് ബജറ്റാണിതെന്ന് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹ്മാൻ ബുവലി പറഞ്ഞു.
ബില്ലിനെ സംബന്ധിച്ച റിപ്പോർട്ട് കമ്മിറ്റി തയ്യാറാക്കുകയും ഹൗസ് ഓഫ് റപ്രസന്ററ്റീവിലെ സ്പീക്കറുടെ ഓഫീസിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. അടിയന്തര പ്രാധാന്യമുള്ള വിഷയമായ ബില്ല് ചൊവ്വാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തിന്റെ അജണ്ടയിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബുവലി കൂട്ടിച്ചേർത്തു.
പൗരൻമാരുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി എച്ച്ആർഎച്ച് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിർദ്ദേശങ്ങളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ അറിയിച്ചതുപോലെ ധനകാര്യ മന്ത്രി ഷെയ്ഖ് അഹമ്മദ് ബിൻ മൊഹമ്മദ് അൽ ഖലീഫയുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ബഡ്ജറ്റ് ചർച്ച ചെയ്യാൻ സമിതി നിരവധി യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. എംപിമാരായ മുഹമ്മദ് അൽ അഹ്മദ്, അഹമ്മദ് ഖരാത, ജലാൽ കാദിം, അഡൽ ഹമീദ്, ഡോ. അലി ബഫർസൻ, മുഹമ്മദ് അൽ എമ്മാദി, ഡോ. മജീദ് അൽ അസ്‌ഫുർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.