ടാ­ക്സി­ ഡ്രൈ­വർ യാ­ത്രക്കാ­രന്റെ­ ഫോ­ണും പണവും തട്ടി­യെ­ടു­ത്തതാ­യി­ പരാ­തി­


മനാമ :  ടാക്സി ഡ്രൈവർ യാത്രക്കാരനെ ഭീഷണിപ്പെടുത്തി പേഴ്‌സും പണവും മൊബൈൽ ഫോണും അപഹരിച്ചതായി പരാതി. വടകര സ്വദേശി രഞ്ജിത്താണ് ടാക്സി ഡ്രൈവറുടെ കവർച്ചയ്ക്കിരയായത്. ഇന്നലെ സൽമാബാദിലേക്ക് പോകാൻ മനാമ ബസ് സ്റ്റാൻഡിന് സമീപം ബസ് കാത്തു നിൽക്കുകയായിരുന്നു രഞ്ജിത്ത്. അവിടെയെത്തിയ ടാക്സി ഡ്രൈവർ സൽമാബാദിലേയ്ക്ക് കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്തു കൊണ്ട് തന്നെ സമീപിക്കുകയായിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു. തുടർന്നാണ് ഒരു ദിനാറിന്‌ ടാക്സിയിൽ പോകാൻ തീരുമാനിച്ചത്. 

സെഹ്‌ലയിൽ പോകാനുള്ള മറ്റൊരു യാത്രക്കാരനും കൂടെ വാഹനത്തിൽ കയറിയിരുന്നു. സെഹ്−ലയിലെ യാത്രക്കാരനെ ഇറക്കിയ ശേഷം രഞ്ജിത്ത് മാത്രമാണ് യാത്രക്കാരനായി ഉണ്ടായിരുന്നത്. വഴിയിൽ െവച്ചാണ് പെട്ടെന്ന് ഡ്രൈവർ രഞ്ജിത്തിനോട് താൻ സി.ഐ.ഡി ആണെന്നും സി.പി.ആർ കാണിക്കണമെന്നും ആവശ്യപ്പെട്ടത്. എന്നാൽ ടാക്സിക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ രഞ്ജിത്ത് പോലീസ് േസ്റ്റഷനിൽ പോകാൻ ടാക്സിക്കാരനോട് ആവശ്യപ്പെട്ടുവെങ്കിലും അയാൾ നിരസിച്ചു. 

തുടർന്ന് വാഹനം നിർത്തിയപ്പോൾ സീറ്റ് ബെൽറ്റ് അഴിച്ചു കാറിൽ നിന്നിറങ്ങാനൊരുങ്ങിയ രഞ്ജിത്തിനെ ഡ്രൈവർ കീഴ്പ്പെടുത്തുകയും കൈയ്യിലുള്ള മൊബൈൽ ഫോൺ, പേഴ്‌സ് എന്നിവ തട്ടിപ്പറിയ്ക്കുകയും  രഞ്ജിത്തിനെ പുറത്തേയ്ക്ക് തള്ളി വാഹനം ഓടിച്ചു പോവുകയുമായിരുന്നുവത്രേ. വാഹനത്തിന്റെ നന്പർ കുറിച്ച് െവച്ച രഞ്ജിത്ത് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

You might also like

Most Viewed