വി­മാ­നത്താ­വളത്തിൽ അകപ്പെ­ട്ട മലയാ­ളി­കൾ മടങ്ങി­


മനാമ : വിസ റദ്ദായതിനെ തുടർന്ന് വിമാനത്താവളത്തിലകപ്പെട്ട മലയാളികൾ നാട്ടിലേയ്ക്ക് മടങ്ങി. തൊഴിലുടമ മടക്ക ടിക്കറ്റ് എടുത്തു നൽകിയതിനെ തുടർന്നാണ് കോഴിക്കോട് സ്വദേശി നവാസ് മടങ്ങിയത്. വിരലടയാളത്തിലെ അവ്യക്തത, ഔട്ട് പാസിൽ പോയി മടങ്ങി എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് രേഖാ പരിശോധനയിൽ കുടുങ്ങിയ മറ്റുള്ളവരും സുഹൃത്തുക്കളുടെ സഹായത്തോടെ ടിക്കറ്റ് സംഘടിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരാണ് എൽ.എം.ആർ.എയിൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്ത കൊണ്ട് രാജ്യത്തേയ്ക്ക് മടങ്ങിവരാൻ സാധിക്കാതെയിരിക്കുന്നത്. 

സാധാരണ തൊഴിലാളികളിൽ പലർക്കും വെബ് സൈറ്റ് നോക്കി അവരുടെ സ്റ്റാറ്റസ് കൃത്യ സമയത്ത് അപ്‌ഡേറ്റ് ചെയ്യാനുള്ള അറിവില്ലായ്മയെ പല തൊഴിലുടമകളും ചൂഷണം ചെയ്യുകയാണ്. ഇത്തരത്തിലുള്ള ചൂഷണങ്ങൾ ഒഴിവാക്കാൻ എല്ലാ ഭാഷയിലും ബോധവൽക്കരണം നടത്താനും സാധാരണക്കാർക്ക് ഏറ്റവും ലളിതമായ തരത്തിൽ അവരുടെ വിവരങ്ങൾ രേഖപ്പെടുത്തുവാനുമുള്ള സംവിധാനം എൽ.എം.ആർ.എയിൽ ഒരുക്കാൻ അധികൃതരോട് ആവശ്യപ്പെടുമെന്ന് സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed