സുരക്ഷാ ഏജൻസികൾക്ക് പ്രശംസയുമായി ശൂറാ കൗൺസിൽ

മനാമ : രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി അർപ്പണമനോഭാവത്തേടെയും നിതാന്ത ജാഗ്രതയോടെയും പ്രവർത്തിക്കുന്ന രാജ്യത്തെ സുരക്ഷാ ഏജൻസികളെ ശൂറാ കൗൺസിൽ പ്രശംസിച്ചു. കഴിഞ്ഞ ദിവസം ഈ ഏജൻസികൾ നടത്തിയ ഭീകരവിരുദ്ധ നീക്കങ്ങളിൽ ഭീകരരുടെ താവളങ്ങൾ തകർക്കുകയും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നിരവധിപ്പെരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദേശ പിൻതുണയോടെ ബഹ്റൈനിലും അറബ് ഗൾഫ് മേഖലയിലും ഭിന്നിപ്പിന്റെ തീപ്പൊരി വിതറാനുള്ള തീവ്രവാദികളുടെ നീക്കങ്ങളേയും കൗൺസിൽ അപലപിച്ചു.