കിംഗ് ഫഹദ് കോസ്്വെയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ്

മനാമ : ഈദിന്റെ നാലാം ദിനമായ ജൂൺ 28ന് ബഹ്റൈനെയും സൗദിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വെയിലൂടെ യാത്ര ചെയ്തത് റെക്കോർഡ് യാത്രക്കാർ. 1,15,749 യാത്രക്കാരാണ് ഈ ദിവസം ബഹ്റൈനിലേയ്ക്കും ബഹ്റൈനിൽ നിന്നും കോസ് വെ വഴി യാത്ര ചെയ്തത്. 30 വർഷത്തെ കോസ് വെയുടെ ചരിത്രത്തിലെ റെക്കോർഡാണിതെന്ന് അതികൃതർ അറിയിച്ചു.
ഖത്തറിൽ നടപ്പിലാക്കിയ ഉപരോധം കാരണം വലിയൊരു വിഭാഗം ജിസിസി പൗരന്‍മാർ ഇത്തവണ ബഹ്റൈനിലേയ്ക്കാണ് അവധി ദിനങ്ങൾ ചിലവഴിക്കാനെത്തിയതെന്ന് ഇത് വ്യക്തമാക്കുന്നു. രാജ്യത്തെ മിക്ക ഹോട്ടലുകളിലും പെരുന്നാൾ അവധി ദിനങ്ങളിൽ നല്ല ബുക്കിങ്ങാണ് ഉണ്ടായിരുന്നത്. വരും നാളുകളിൽ രാജ്യത്തിന്റെ സാന്പത്തിക സ്ഥിതി മെച്ചപെടുത്തുവാൻ്‍ ഇത് കാരണമാകുമെന്നാണ് സാന്പത്തിക വിദഗ്ദ്ധരുടെ നിഗമനം.