റാസൽഖൈമയിൽ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

റാസൽഖൈമ : റാസൽഖൈമയിൽ കാറിടിച്ച് മലയാളി യുവാവ് മരിച്ചു. കൊല്ലം പുത്തൂർ കാരുവേലിൽ പ്ലാക്കാട് മലവിളയിൽ വീട്ടിൽ ബിജു ഡാനിയൽ (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലിനായിരുന്നു അപകടം. സുഹൃത്തിനൊപ്പം നടന്നുപോകുകയായിരുന്ന ബിജുവിനെ പിന്നാലെയെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ബിജുവിനെ രക്ഷിക്കുവാനായില്ല. മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള ശ്രമത്തിലാണ്.
സംസ്കാരം പിന്നീട്. ഭാര്യ: ബീന. മക്കൾ: ബ്ലസൻ, ബ്ലസി.