രക്തദാ­ന ക്യാ­ന്പ് നടത്തി


മനാമ : സംസ്കൃതി ബഹ്റിൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിവരാറുള്ള രക്തദാന ക്യാന്പ് പുണ്യമാസമായ റമദാൻ മാസത്തോടനുബന്ധിച്ച് സൽമാനിയ ആശുപത്രിയിൽ രക്ത ബാങ്കിന്റെ സഹകരണത്തോടെ നടത്തി. എല്ലാ വർഷവും വിവിധ ഘട്ടങ്ങളായി നടത്തുന്ന രക്തദാനക്യാന്പിന്റെ ഈ വർഷത്തെ രണ്ടാമത്തെ ക്യാന്പായിരുന്നു ഇത്. സംഘടനയുടെ വിവിധ യൂണിറ്റുകളിൽ നിന്നായി 150ൽ പരം അംഗങ്ങൾ രക്തദാദാക്കളായി.

ഇന്ത്യൻ എംബസിയുടെ കൗൺസിലർ അറ്റാച്ചി ബി.എസ് ബിസ്ത് ചടങ്ങിൽ സന്നിഹിതനായി ആശംസ അർപ്പിച്ചു. സംസ്കൃതി പ്രസിഡണ്ട് സുരേഷ് ബാബു, സെക്രട്ടറി സിജുകുമാർ, പി.വി വിനോദ്, പ്രഭുലാൽ, ലിജേഷ്, സുനിൽ കുമാർ, ജയപ്രകാശ്, ബാലചന്ദ്രൻ, പ്രവീൺ, സുധീഷ് എന്നിവർ നേതൃത്വം നൽകി.

You might also like

Most Viewed