ആപ്പിൾ ജ്യൂ­സി­നെ­ മദ്യമാ­ക്കി­ ചി­ത്രീ­കരി­ച്ചു­ ; പ്രതി­ഷേ­ധവു­മാ­യി­ സഭാ­വി­ശ്വാ­സി­കൾ


ആപ്പിൾ ജ്യൂ­സി­നെ­ മദ്യമാ­ക്കി­ ചി­ത്രീ­കരി­ച്ചു­ ; പ്രതി­ഷേ­ധവു­മാ­യി­ സഭാ­വി­ശ്വാ­സി­കൾ

മനാമ : ഇന്ത്യൻ ഓർ­ത്തോ­ഡോ­ക്സ് സഭയു­ടെ­ പരമാ­ദ്ധ്യക്ഷൻ പരി­ശു­ദ്ധ ബസേ­ലി­യോസ് മാ­ർ‍­ത്തോ­മ്മാ­ പൗ­ലോസ്‌ ദ്വി­തീ­യൻ കാ­തോ­ലി­ക്ക ബാ­വ ബഹ്റൈ­നിൽ വന്നപ്പോൾ സ്നേ­ഹ വി­രു­ന്നിന് ആപ്പിൾ ജ്യൂസ് കഴി­ച്ചത് മദ്യമാ­ണെ­ന്ന തരത്തിൽ പ്രമു­ഖ ചാ­നലി­ലും ഫേ‌­‌സ്ബു­ക്കി­ലും പ്രചരി­പ്പി­ക്കു­ന്നതി­നെ­തി­രെ­ സഭാ­വി­ശ്വാ­സി­കൾ പ്രതി­ഷേ­ധവു­മാ­യി­ രംഗത്തെ­ത്തി­. കഴി­ഞ്ഞ ദി­വസമാണ് കേ­രളത്തിൽ നി­ന്നു­ള്ള മാ­തൃ­ഭൂ­മി­ ചാ­നലി­ന്റെ­ ന്യൂസ് അവറിൽ കേ­രളത്തി­ലെ­ മദ്യശാ­ലകൾ പൂ­ട്ടു­ന്നത് സംബന്ധി­ച്ച വി­ഷയത്തിൽ നടന്ന ചർ­ച്ചയിൽ കാ­തോ­ലി­ക്കാ­ ബാ­വയെ­ അപകീ­ർ­ത്തി­പ്പെ­ടു­ന്ന രീ­തി­യിൽ‍ ഒരു­ വ്യാ­ജ ചി­ത്രം പ്രദർ‍­ശി­പ്പി­ച്ചത്. പി­ന്നീട് അവ സോ­ഷ്യൽ മീ­ഡി­യകളി­ലും വാ­ട്ട്സ് ആപ്പി­ലും വൈ­റൽ ആവു­കയാ­യി­രു­ന്നു­.

ചി­ത്രം കണ്ട ബഹ്റൈ­നി­ലെ­ സഭാ­ വി­ശ്വാ­സി­കളാണ് ഇത് 2012ൽ ഹാ­ശാ­ ശു­ശ്രൂ­ഷയ്ക്കാ­യി­ ബഹ്റൈ­നിൽ‍ എത്തി­യപ്പോൾ‍ പരി­ശു­ദ്ധ പി­താവ് കാ­ലു­കൾ‍ കഴു­കി­യവരോ­ടൊ­പ്പമി­രു­ന്ന് ഭക്ഷണം കഴി­ക്കു­ന്നതി­ന്റെ­ ചി­ത്രമാ­ണെ­ന്ന് തി­രി­ച്ചറി­ഞ്ഞത്. ‘അത്താ­ഴ വി­രു­ന്നി­ന്റെ­ ചി­ത്രം’ എന്ന നി­ലയിൽ അന്ന് ഫേ‌­‌സ്ബു­ക്കിൽ പോ­സ്റ്റ് ചെ­യ്ത ചി­ത്രം കട്ട് ചെ­യ്തെ­ടു­ത്ത് മദ്യസൽ‍­ക്കാ­രം നടത്തു­ന്ന രീ­തി­യിൽ‍ ഉയർ­ത്തി­ക്കാ­ണി­ച്ചതെ­ന്ന് വി­ശ്വാ­സി­കൾ പറഞ്ഞു­. വി­രു­ന്നിന് വി­ളന്പാൻ ഗൾ‍­ഫിൽ‍ ലഭി­ക്കു­ന്ന അൽ‍­മറാ­യി­ കന്പനി­യു­ടെ­ ആപ്പിൾ‍ ജ്യൂ­സാണ് ഉപയോ­ഗി­ച്ചി­രി­ക്കു­ന്നത്. ജനങ്ങൾ‍­ക്ക് യാ­ഥാ­ർ‍­ത്ഥ്യം വ്യക്തമാ­ക്കി­ക്കൊ­ടു­ക്കു­വാ­നു­ള്ള സാ­മാ­ന്യമര്യാ­ദ പാ­ലി­ക്കേ­ണ്ട മാ­ധ്യമങ്ങൾ ചി­ത്രത്തെ­ വളച്ചൊ­ടി­ച്ച് അവരു­ടെ­ താ­ൽ­പര്യത്തി­നനു­സരി­ച്ച് സംപ്രേ­ക്ഷണം ചെ­യ്തത് ഒരി­ക്കലും അംഗീ­കരി­ക്കാൻ കഴി­യി­ല്ലെ­ന്ന് ഓർ­ത്തോ­ഡോസ് സഭാ­ മാ­നേ­ജിംഗ് കമ്മറ്റി­ അംഗം അലക്സ് ബേ­ബി­ പറഞ്ഞു­. വളച്ചൊ­ടി­ക്കാ­തെ­ കാ­ര്യങ്ങൾ സത്യസന്ധമാ­യി­ പറയു­ന്നതിന് പകരം തങ്ങളു­ടെ­ ആരാ­ധ്യനും ഓർ­ത്തോ­ഡോ­ക്സ് സഭയു­ടെ­ മേ­ലദ്ധ്യക്ഷനേ­യും കരി­വാ­രി­ത്തേ­യ്ക്കാ­നു­ള്ള ശ്രമമാണ് ഇന്നലെ­ ന്യൂസ് അവറി­ലൂ­ടെ­ പ്രമു­ഖ ചാ­നൽ ചെ­യ്തതെ­ന്ന് അലക്സ് ബേ­ബി­ പ്രതി­കരി­ച്ചു­. ‘അത്താ­ഴ വി­രു­ന്നി­ന്റെ­ ചി­ത്രം’ ഫേ­സ്ബു­ക്കിൽ നി­ന്നും എടു­ത്തു­കൊ­ണ്ട് മദ്യ സൽ­ക്കാ­രമെ­ന്ന നി­ലയിൽ പ്രചരി­പ്പി­ക്കു­ന്നവർ­ക്കെ­തി­രെ­ സഭാ­ നേ­തൃ­ത്വവു­മാ­യി­ ആലോ­ചി­ച്ച് സൈ­ബർ സെ­ല്ലിന് പരാ­തി­ നൽ­കാ­നു­ള്ള ഒരു­ക്കത്തി­ലാ­ണെ­ന്നും അലക്സ് ബേ­ബി­ അറി­യി­ച്ചു­.

പ്രശസ്തി­ക്ക് വേ­ണ്ടി­ ആത്മീ­യ നേ­താ­ക്കളെ­ പരി­ഹസി­ക്കു­ന്നതും വ്യാ­ജ വാ­ർ­ത്ത കൊ­ടു­ക്കു­ന്നതും അപലപനീ­യമാ­ണെ­ന്ന് ഇന്ത്യൻ ഓർ­ത്തോ­ഡോ­ക്സ് സഭ മാ­നേ­ജിംഗ് കമ്മറ്റി­ മുൻ അംഗവും മലയാ­ളി­ ബി­സി­നസ് ഫോ­റം പ്രസി­ഡണ്ടു­മാ­യ ഡോ­. ജോ­ർ­ജ്ജ് മാ­ത്യു­ പറഞ്ഞു­. പെ­സഹാ­ വ്യാ­ഴാ­ഴ്ച കു­ട്ടി­കൾ­ക്കൊ­പ്പം ആപ്പിൾ ജ്യൂസ് നൽ­കി­യതി­നെ­ മദ്യമാ­യി­ പ്രചാ­രണം നടത്തി­യത് വി­ശ്വാ­സി­കൾ­ക്ക് വേ­ദനയു­ണ്ടാ­ക്കി­യതാ­യും കള്ളപ്രചാ­രണം നടത്തു­ന്ന മാ­ധ്യമ സംസ്കാ­രത്തെ­ തള്ളി­ക്കളയണമെ­ന്നും അദ്ദേ­ഹം ആവശ്യപ്പെ­ട്ടു­.

സഭയു­ടെ­ പരമാ­ദ്ധ്യക്ഷനെ­യും സഭാ­ വി­ശ്വാ­സി­കളെ­യും വേ­ദനി­പ്പി­ക്കു­ന്ന തരത്തിൽ വാ­ർ­ത്തകൾ പ്രചരി­ക്കാ­നി­ടയാ­യതിൽ അതി­യാ­യ ദുഃഖമു­ണ്ടെ­ന്നും മാ­ധ്യമങ്ങളു­ടെ­ നി­രു­ത്തരവാ­ദപരമാ­യ ഈ നടപടി­ തീ­ർ­ത്തും പ്രതി­ഷേ­ധാ­ർ­ഹമാ­ണെ­ന്നും ഓർ­ത്തോ­ഡോ­ക്സ് സഭാ­ മുൻ മാ­നേ­ജിംഗ് കമ്മി­റ്റി­ അംഗങ്ങളാ­യ ഡോ­. ജോൺ പനയ്ക്കൽ, സണ്ണി­ കു­ലത്താ­ക്കൽ എന്നി­വർ അഭി­പ്രയപ്പെ­ട്ടു­.

പ്രമു­ഖ ചാ­നലിൽ പരി­ശു­ദ്ധ ബസേ­ലി­യോസ് മാ­ർ‍­ത്തോ­മ്മാ­ പൗ­ലോസ്‌ ദ്വി­തീ­യൻ കാ­തോ­ലി­ക്ക ബാ­വയെ­ അപകീ­ർ­ത്തി­പ്പെ­ടു­ത്തു­ന്ന രീ­തി­യിൽ വ്യാ­ജ ചി­ത്രം പ്രദർ­ശി­പ്പി­ച്ചതിൽ ബഹ്‌റൈൻ ക്രി­സ്ത്യൻ എക്യൂ­മി­നി­ക്കൽ കൗ­ൺ­സിൽ ശക്തമാ­യ പ്രതി­ഷേ­ധം രേ­ഖപ്പെ­ടു­ത്തു­ന്നതാ­യി­ പ്രസി­ഡണ്ട് ഫാ­. ടി­നോ­ തോ­മസ് പറഞ്ഞു­. സത്യസന്ധമാ­യ വാ­ർ­ത്തകൾ ജനങ്ങളി­ലേ­യ്ക്ക് എത്തി­ക്കേ­ണ്ട മാ­ധ്യമങ്ങൾ ഇത് പോ­ലു­ള്ള പ്രവർ­ത്തനങ്ങൾ നടത്തു­ന്ന രീ­തി­ ഒരി­ക്കലും ന്യാ­യീ­കരി­ക്കു­വാൻ സാ­ധി­ക്കി­ല്ലെ­ന്നും സാ­ധാ­രണ ജനങ്ങൾ­ക്ക് യാ­ഥാ­ർ­ത്ഥ്യം മനസ്സി­ലാ­ക്കി­ കൊ­ടു­ക്കു­കയും തെ­റ്റ് തി­രു­ത്തു­വാ­നു­ള്ള ആർ­ജ്ജവം പ്രസ്തു­ത ചാ­നൽ കാ­ണി­ക്കണമെ­ന്നും അദ്ദേ­ഹം അഭി­പ്രാ­യപ്പെ­ട്ടു­.

സഭാ­വി­ശ്വാ­സി­കകളു­ടെ­ പ്രതി­ഷേ­ധം കണക്കി­ലെ­ടു­ത്ത് തെ­റ്റാ­യ വാ­ർ­ത്തകൾ പ്രചരി­പ്പി­ക്കു­ന്ന ചാ­നലു­കൾ­ക്കും അതി­ന്റെ­ ചു­വടു­ പി­ടി­ച്ചു­ സോ­ഷ്യൽ മീ­ഡി­യകളിൽ പ്രചാ­രണം നടത്തു­ന്നവർ­ക്കു­മെ­തി­രെ­ നി­യമ നടപടി­കൾ സ്വീ­കരി­ക്കണമെ­ന്ന് ആവശ്യപ്പെ­ട്ടു­കൊ­ണ്ട് കേ­രളാ­ മു­ഖ്യമന്ത്രി­ പി­ണറാ­യി­ വി­ജയന് നി­വേ­ദനം നൽ­കാൻ തീ­രു­മാ­നി­ച്ചതാ­യി­ സഭാംഗങ്ങൾ പറഞ്ഞു­.

സഭയു­ടെ­ വി­ശ്വാ­സി­കൾ ഒന്നടങ്കം ഒപ്പി­ട്ട പരാ­തി­ നൽ­കു­ന്നതിന് സഭാംഗങ്ങളാ­യ ടി­.ഐ വർ­ഗീ­സ്, സാ­ബു­ ജോൺ, എ.ഒ ജോ­ണി­, റി­ജോ­ തങ്കച്ചൻ, എബ്രഹാം ജോർജ്ജ്, രാ­ജു­ കല്ലുംപു­റം, മോ­ൻ­സി­ ഗീ­വർ­ഗീ­സ്, മാ­ത്യു­ ഐസക്, സു­മേഷ് അലക്‌സാ­ണ്ടർ എന്നി­വർ നേ­തൃ­ത്വം നൽ­കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed