എഴുത്തുപുരയിലെ കഥാകാരിക്ക് ആർ.കെ രവിവർമ്മ പുരസ്കാരം

മനാമ : ഫോർ പി.എം ന്യൂസ് എഴുത്തുപുരയിൽ കഥകളും കവിതകളും എഴുതുന്ന വയനാട് സ്വദേശി ആകർഷ വയനാടിന് മികച്ച നോവലിനുള്ള ആർ.കെ രവിവർമ്മ പുരസ്കാരം ലഭിച്ചു. കേരളാ ബുക്ക് ട്രസ്റ്റ് പുറത്തിറക്കിയ ആകർഷ എഴുതിയ ഏകാന്തതയുടെ തീരങ്ങളിൽ എന്ന നോവലിനാണ് ഈ പുരസ്കാരം ലഭിച്ചത്.
ഇസ്രായേലിൽ ജോലി ചെയ്യുന്ന ആകർഷ ഫോർ പി.എം ന്യൂസിന്റെ എഴുത്തുപുരയിൽ സ്ഥിരമായി കഥകളും കവിതകളും എഴുതുന്നുണ്ട്. അടുത്തമാസം കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം സമർപ്പിക്കുമെന്ന് ആർ.കെ രവിവർമ്മ പുരസ്‌കാര സമിതി അറിയിച്ചു. എഴുതാൻ ആരംഭിച്ച കാലം തൊട്ടു തന്നെ ഫോർ പി.എം ന്യൂസ് നൽകി വരുന്ന പിന്തുണയാണ് തനിക്ക് സാഹിത്യലോകത്തു ഒരു ഇടമുണ്ടാക്കിയതെന്നും അതുവഴി ഏറെ പ്രശസ്തി ലഭിച്ചുവെന്നും ആകർഷ പറയുന്നു. പുസ്തകത്തിന്റെ അവതാരികയിലും ഇക്കാര്യം ആകർഷ സൂചിപ്പിച്ചിട്ടുണ്ട്.