ബി.എഫ്.സി ബുദയ്യ വില്ലേജ് ശാഖ ഉദ്ഘാടനം ചെയ്തു

മനാമ : ബഹ്റിൻ ഫിനാൻസിംഗ് കന്പനിയുടെ ബുദയ്യ വില്ലേജ് ബ്രാഞ്ച് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.ബുദൈയ്യ ഹൈവേയിൽ പ്രവർത്തിച്ചിരുന്ന ശാഖ ഇവിടേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ബുദയ്യ ബ്രാഞ്ചിൽ ഇടപാട് നടത്തിവരുന്ന എല്ലാ ഉപഭോക്താക്കളും പുതിയ ബ്രാഞ്ചിൽ എത്തി ഇടപാട് നടത്തി സഹകരിക്കണമെന്ന് ബി.എഫ്.സി അധികൃതർ അഭ്യർത്ഥിച്ചു.
എല്ലാ ദിവസവും രാവിലെ ഒന്പത് മണി മുതൽ രാത്രി ഒന്പത് മണി വരെ ബ്രാഞ്ച് പ്രവർത്തിക്കുന്നതാണ്.