നാട്ടിലേയ്ക്ക് പോയ യുവാവ് യാത്രാമധ്യേ ലോറിയിടിച്ചു മരിച്ചു


മനാമ: ബഹറിനിൽ നിന്ന് അവധിക്കു നാട്ടിലേയ്ക്ക് പോയ യുവാവ് വിമാനത്താവളത്തിൽ നിന്നുള്ള യാത്രാ മദ്ധ്യേ ടിപ്പർ ലോറിയിടിച്ചു മരിച്ചു. ബഹറിനിലെ മീനാ സൽമാനിലെ കോൺ സാബ് കമ്പനിയിലെ ജീവനക്കാരനായിരുന്ന കണ്ണൂർ ബാവോട് റേഷൻ പീടികയ്ക്കു സമീപം ആലെക്കണ്ടി ഗോപാലൻ ആചാരിയുടെ മകൻ ജിഗേഷ് (29) ആണ് മരിച്ചത്.യാത്രാമധ്യേ തൊണ്ടയാട് ബൈപാസ് ജങ്ക്ഷനിൽ ചായ കുടിക്കാനിറങ്ങിയ ജിഗേഷ് അടുത്ത കടയിലേക്ക് സാധനം വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല.അവിവാഹിതനാണ്.മാതാവ് ഗിരിജ,സഹോദരി ലിജിഷ.