ഇന്ത്യയിലേക്ക് പുതുതായി രണ്ടിനം വീസകൾ കൂടി


കുവൈറ്റ്: രാജ്യത്തു നിന്ന് ഇന്ത്യയിലേക്ക് പുതുതായി രണ്ടിനം വീസകൾ കൂടി. ഇന്‍റേൺ വീസ, ഫിലിം വീസ എന്നീ പേരുകളിലുള്ള വീസ ഈ മാസം ഒന്നു മുതല്‍ പ്രാബല്യത്തിൽ വന്നു.

ഇന്ത്യൻ കമ്പനികളിൽ ഇന്‍റേൺഷിപ്പ് നടത്തുന്നവർക്കുള്ളതാണ് ഇന്‍റേൺ വീസ. ഫീച്ചർ-ടെലി ഫിലിം, ടിവി റിയാലിറ്റി ഷോ, കൊമേഴ്സ്യൽ ടിവി ഷോ, ടിവി സീരിയലുകൾ എന്നിവ ചിത്രീകരിക്കുന്നതിനുള്ള വിദേശ സംഘത്തിനാണ് ഫിലിം വീസ നൽകുക. ഒരു വർഷം കാലാവധിയുള്ളതും ഒന്നിലേറെ തവണ പോയി വരാന്‍ സാധിക്കുന്നതുമാണ് ഇന്‍റേൺ വീസയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇന്‍റേണ്‍ഷിപ്പ് കാലാവധിയും പ്രതിഫലവും സ്ഥാപനത്തിന്‍റെ വിലാസവും നല്‍കണം.

ഫിലിം വീസാ അപേക്ഷയോടൊപ്പം ഫിലിം ഷൂട്ട് ചെയ്യുന്നതിന് വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ അനുമതി, ഫിലിമിന്‍റെ സ്വഭാവം, ഷൂട്ടിങ് ലൊക്കേഷൻ‌, ഫോൺ, ഫാക്സ്, ഇമെയിൽ എന്നിവ നല്‍കണം. കുവൈത്തികൾക്കും മറ്റു വിദേശികൾക്കും ഇന്ത്യൻ എംബസിയുടെ ഫഹാഹീൽ, അബ്ബാസിയ, ഷർഖ് എന്നിവിടങ്ങളിലെ ഔട്ട് സോഴ്സിങ് സെന്‍ററുകൾ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

 

You might also like

Most Viewed