മയക്കുമരുന്ന് വിൽപ്പന : ബഹറിനിൽ പ്രവാസി വിദ്യാർത്ഥിക്ക് തടവ്

മനാമ: മയക്കുമരുന്ന് വിൽപ്പന നടത്തുകയും ഉപയോഗിക്കുകയും ചെയ്ത കേസിൽ ബഹറിനിൽ അമേരിക്കൻ വിദ്യാർത്ഥിക്ക് പത്തു വര്ഷം തടവ് ശിക്ഷ. ഒരു സ്വകാര്യ യൂനിവേഴ്സിറ്റിയിൽ വിദ്യാർഥിയായ പ്രതിക്ക് ഹൈ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാൾ മയക്കുമരുന്നും ഹാഷിഷും ഉപയോഗിച്ചതായി കണ്ടെത്തി.
സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് യുവാവ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്യുന്ന സമയത്തു ഇയാൾ ഹാഷിഷ് കലർന്ന സിഗരറ്റ് ഉപയോഗിച്ചതായും കണ്ടെത്തി. ഇയാളുടെ അപ്പാർട്ട്മെന്റിൽ നിന്നും മയക്കുമരുന്ന് ഉൽപ്പന്നങ്ങളും പോലീസ് കണ്ടെത്തി.