ഓൺലൈനിൽ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ പ്രചരിക്കുന്നു

മനാമ : ബഹ്‌റിൻ സ്വദേശികളെ ലക്‌ഷ്യം വെച്ച് ഓൺലൈനിലൂടെ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ പ്രചരിക്കുന്നു. വീട്ടിലിരുന്ന് ഓൺലൈൻ ആയി ജോലി ചെയ്യാമെന്നും, ദിനം പ്രതി 91 ബഹ്‌റിൻ ദിനാർ വീതം വരുമാനമായി ലഭിക്കുമെന്നും പരസ്യത്തിൽ പറയുന്നു. എന്നാൽ ഇങ്ങാനൊരു ജോലി ഇല്ലെന്നതാണ് സത്യം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യാജ ഫേസ്ബുക്ക് പേജുകൾ വഴി ഇത്തരം പരസ്യങ്ങൾ വാൻ തോതിൽ പ്രചരിക്കുന്നുണ്ട്. സ്വന്തം വീട്ടിൽ ഇരുന്ന് തന്നെ സൗകര്യപ്രദമായി ജോലി ചെയ്ത് പണമുണ്ടാക്കാമെന്നും, നിലവിൽ ആയിരത്തോളം പേർ ബഹ്‌റിനിൽ നിന്നും ഇത്തരത്തിൽ ധനം സന്പാദിക്കുന്നുണ്ടെന്നുമുള്ള മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളിൽ പലരും അകപ്പെട്ടു പോകുകായും ചെയ്യുന്നു. വിശ്വസനീയതയ്ക്കായി ഇതുപോലെ പണം സന്പാദിച്ചവരെന്ന് കാണിച്ച് വ്യാജ പേരുകളും പലരുടെയും ഫോട്ടോകളും ഈ പേജുകളിൽ നൽകും.
ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ ലഭിച്ചാൽ പ്രതികരിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.