അൽ ഹൂറ ചാരിറ്റിക്ക് റബീഉള്ളയുടെ സാന്പത്തിക സഹായം

മനാമ: ഷിഫാ അൽ ജസീറാ ഗ്രൂപ്പ് ചെയർമാനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. കെ.ടി റബീഉള്ള ബഹ്‌റിനിലെ പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ അൽഹൂറ ചാരിറ്റിക്ക് 10,000 ദിനാറിന്റെ (18 ലക്ഷം രൂപ) സാന്പത്തിക സഹായം കൈമാറി.
ബഹ്‌റിൻ പാർലമെന്റ്ഗം ആദിൽ അൽ അസൂമി തുക ഏറ്റുവാങ്ങി.
ബഹ്‌റിൻ കേരളീയ സമാജത്തിന്റെ പ്രഥമ പ്രവാസി മിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയ ചടങ്ങിൽ വെച്ചാണ് റബീഉള്ള ഈ സഹായ ധനം സമർപ്പിച്ചത്.