സ്വാശ്രയ മെഡിക്കൽ പ്രവേശനം : സർക്കാർ ഉത്തരവിന് സ്റ്റേ

കൊച്ചി : സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ മാനേജ്‌മെന്റ് സീറ്റുകൾ ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സുതാര്യത വരുത്താനായി ചില ഉപാധികളോടെയാണ് കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സീറ്റിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്താം, ഇക്കാര്യം ജെയിംസ് കമ്മിറ്റി ഉറപ്പു വരുത്തണം, അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കണം, അപേക്ഷകൾ ജെയിംസ് കമ്മിറ്റിക്കും സമർപ്പിക്കണം, വിശദാംശങ്ങൾ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം തുടങ്ങിയവയാണ് ഉപാധികൾ.