ഭർ­­­ത്താവ് വഞ്ചി­­­­­­­ച്ചു­­­­­­­ കടന്നു­­­­­­­ കളഞ്ഞതാ­­­­­­­യി­­­­­­­ യു­­­­­­­വതി­­­­­­­യു­­­­­­­ടെ­­­­­­­ പരാ­­­­­­­തി­­­­­­­


മനാമ : 10 മാസം പ്രായമായ കുഞ്ഞിനേയും തന്നെയും ഉപേക്ഷിച്ച് ഭർത്താവ് നാട്ടിലേയ്ക്ക് കടന്നു കളഞ്ഞതായി  യുവതി എംബസിയിൽ പരാതി നൽകി. ബഹ്റിനിൽ ബ്യൂട്ടിഷ്യൻ ആയി ജോലി നോക്കി വന്നിരുന്ന യുവതിയാണ് തന്നെയും മകനെയും താമസിക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയിൽ  തനിച്ചാക്കി ഭർത്താവ് കടന്നു കളഞ്ഞതായി പരാതി പെട്ടത്. കഴിഞ്ഞ 6 മാസമായി ഇവർ കടുത്ത ദാരിദ്ര്യത്തിൽ മകനോടൊപ്പം പലരുടെയും സഹായത്താൽ കഴിഞ്ഞു കൂടുകയാണ്. ബഹ്റിനിൽ വെച്ച് പരിചയപ്പെട്ട യുവാവിന് നാട്ടിൽ ഭാര്യയും മക്കളും ഉള്ള കാര്യം മറച്ചു വെച്ച് കൊണ്ടാണ് യുവതിയെ  ഇവിടെ വെച്ച് വിവാഹം ചെയ്‍തത്. കുട്ടി ആയതോടെ യുവാവ് ഇവരിൽ നിന്ന് അകലുകയും ഒരു ദിവസം ആരോടും പറയാതെ നാട്ടിലേയ്ക്ക് പോവുകയുമായിരുന്നു

താമസിക്കുന്ന ഫ്‌ളാറ്റിന്റെ വാടക നൽകാത്തതിനാൽ കെട്ടിടയുടമ അറിയിച്ചതോടെ ചിലരുടെ സഹായത്താൽ കുറഞ്ഞ വാടകയുള്ള ഒരു മുറിയിലേയ്ക്ക് മാറിയ ഇവർ സാമൂഹ്യ പ്രവർത്തകനായ ബഷീർ അന്പലായിയുടെ സഹായത്തോടെയാണ് ഇന്ത്യൻ എംബസിയിലെത്തിയത്. ഭർത്താവിനെതിരെനിയമ നടപടികൾ സ്വീകരിക്കാനുള്ള സംവിധാനം ഉണ്ടാക്കാമെന്ന് എംബസി അധികൃതർ യുവതിയോട് പറഞ്ഞു. നാട്ടിലേയ്ക്ക് പോകുന്നതിനുള്ളരേഖകളും മറ്റും ശരിയാക്കാനുള്ള നടപടികൾക്കായി അടുത്ത ദിവസം എംബസിയിൽ വീണ്ടും എത്താനായി എംബസി അധികൃതർ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

Most Viewed