ജൂലൈ 10 മുതൽ ഇന്ത്യൻ ക്ലബ്ബിൽ സമ്മർ ക്യാന്പ്

മനാമ : ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ആരംഭിക്കുന്ന സമ്മർ ക്യാന്പ്് ജൂലൈ 10 മുതൽ ആരംഭിക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.ജൂലൈ 10 മുതൽ ഓഗസ്റ്റ് 18 വരെ നീണ്ടു നിൽക്കുന്ന ക്യാന്പ്് എല്ലാ ദിവസവും രാവിലെ 9.30 മുതൽ 1 മണി വരെ ഉണ്ടാകും. 5 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളെയാണ് ക്യാന്പിൽ പങ്കെടുപ്പിക്കുക.
ഇന്ത്യൻ ക്ലബ് അംഗങ്ങൾക്ക് 60 ദിനാറും മറ്റുള്ളവർക്ക് 70 ദിനാറുമാണ് ഫീസ്. ആർട്ട് ആൻഡ് ക്രാഫ്റ്റ്, നൃത്തം, യോഗ, കരാട്ടെ, നീന്തൽ തുടങ്ങിയവ ക്യാന്പിൽ പരിശീലിപ്പിക്കും.കൂടാതെ നാഷണൽ മ്യൂസിയം, സൗദി കോസ് വേ തുടങ്ങിയ സ്‌ഥലങ്ങളിൽ കുട്ടികൾക്ക് സന്ദർശനം നടത്താനുള്ള സൗകര്യവും ഒരുക്കും.
ഓഗസ്റ്റ് 11ന് രക്ഷിതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സമ്മർ ആഘോഷങ്ങളും ഓഗസ്റ്റ് 18ന് ഗ്രാൻഡ് ഫിനാലെയും നടക്കും.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള വിനോദ വിജ്ഞാന പരിപാടികൾ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക ക്ലാസുകളായിരിക്കും സമ്മർ ക്യാന്പിൽ ഉൾപ്പെടുത്തുക എന്ന് ഇന്ത്യൻ ക്ലബ് പ്രസിഡണ്ട്് ആനന്ദ് ലോബോ, സെക്രട്ടറി അശോക് കുമാർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ക്യാന്പ് രജിസ്‌ട്രേഷനും നന്ദകുമാർ (36433552)നെയോ ക്ലബ് ഓഫീസുമായോ (17253157) ബന്ധപ്പെടുക.