ഈദ് ദി­നം അരി­കെ­ : നാ­ടും നഗരവും ഒരു­ങ്ങി­


രാജീവ് വെള്ളിക്കോത്ത്

 

മനാമ: നോന്പിന്റെ ആത്മീയ സൗന്ദര്യവും നന്മയുടെ സമൃദ്ധിയും സമത്വ സാഹോദര്യത്തിന്റെ തെളിച്ചവും ആത്മ വിശുദ്ധിയുടെ കരുത്തും കൂടിച്ചേരുന്ന അനുഭൂതിയുടെ ദിനങ്ങൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള ഈദുൽ ഫിത്തറിന് രണ്ട് ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ നാടും നഗരവും ഈദ് ആഘോഷങ്ങളുടെ ഒരുക്കങ്ങളിലാണ്. ബഹ്റിനിലെ സ്വദേശികളും വിദേശികളും ഈ പുണ്യ ദിനങ്ങളിൽ ഇഫ്താറുകൾ ഒരുക്കിയും ബന്ധുവീടുകൾ സന്ദർശനം നടത്തിയും ആഘോഷങ്ങളുടെ ഭാഗമാവുകയാണ്. ബഹ്റിനിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിലെ ഇഫ്താർ സംഗമങ്ങൾ പൂർത്തിയായി കഴിഞ്ഞു.

ഹൈപ്പർ മാർക്കറ്റുകളിലെല്ലാം റമദാൻ ഓഫറുകളും വൻ വിലക്കിഴിവുകളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സിറ്റി സെന്ററിലെയും മറ്റ് വൻകിട ഷോപ്പിംഗ് മാളുകളിലും ഷോപ്പിങ്ങിനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് അനുഭവപ്പെട്ടു തുടങ്ങി. അതേസമയം സാധാരണക്കാർ ഇടത്തരം ഷോപ്പുക
ളാണ് തിരഞ്ഞെടുക്കുന്നത്. പല സ്ഥലങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ വീർപ്പുമുട്ടുകയാണ്. 

റമദാൻ വന്നതോടെ സ്വദേശികൾ തിങ്ങിപ്പാർക്കുന്ന ഏരിയകളിൽ തെരുവ് കച്ചവടങ്ങളും ഊർജ്ജിതമായിട്ടുണ്ട്. ലേബർ ക്യാന്പുകളുടെ പരിസരങ്ങളിൽ മിനി ബസ്സുകളിൽ സാധങ്ങളുമായി എത്തി കച്ചവടം നടത്തുന്ന സംഘങ്ങളും സജീവമായിത്തുടങ്ങി. എക്സിബിഷൻ റോഡ്, ഗുദൈബിയ, മനാമ തുടങ്ങിയ സ്‌ഥലങ്ങളിൽ രാത്രി വളരെ വൈകിയും വ്യാപാര സ്‌ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. വരുംദിവസങ്ങളിൽ വിപണിയിൽ വൻ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed